Asianet News MalayalamAsianet News Malayalam

സുമിത്രയെ പൊലീസ് അറസ്റ്റ് ചെയ്യുമോ ? ഉദ്യോഗഭരിതമായി കുടുംബവിളക്ക്

സുമിത്രയുടെ കമ്പനിയില്‍ ലൈഗിംകചൂഷണം നടക്കുന്നുണ്ടെന്നും, കമ്പനിയുടെ ഉടമയായ സുമിത്രമാണ് ഈ പ്രവര്‍ത്തനങ്ങള്‍ക്ക് സമ്മതം നല്‍കുന്നതെന്നുമാണ് പൊലീസിന് കിട്ടിയിരിക്കുന്ന പരാതി.

malayalam popular serial kudumbavilakku latest episode review and serial story line
Author
Kerala, First Published Sep 23, 2021, 9:25 AM IST

കുടുംബ ബന്ധങ്ങളുടെ കഥപറഞ്ഞ് പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടംപിടിച്ച പരമ്പരയാണ് കുടുംബവിളക്ക്. സുമിത്ര എന്ന വീട്ടമ്മ കടന്നുപോകുന്ന അസാധാരണമായ ജീവിതമാണ് നാടകീയമായി പരമ്പര പറഞ്ഞു വയ്ക്കുന്നത്. പരമ്പരയിലെ സാധാരണക്കാരിയായ സുമിത്ര പ്രതിസന്ധികളിലൂടെ മുന്നോട്ടുപോയി കരുത്തുറ്റ കഥാപാത്രമായി മാറുന്നു. ഭര്‍ത്താവ് ഉപേക്ഷിച്ചിട്ടും, പലതരം വെല്ലുവിളികള്‍ നേരിടേണ്ടി വന്നപ്പോഴും പ്രതിസന്ധികളോട് പൊരുതാനാണ് സുമിത്ര തീരുമാനിക്കുന്നത്.

സുമിത്രയെ ഉപേക്ഷിച്ച് സിദ്ധാര്‍ത്ഥ് വിവാഹം കഴിക്കുന്നത് വേദിക എന്ന സ്ത്രീയെയാണ്. സുമിത്രയെ തകര്‍ക്കാന്‍ വേദിക ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. സുമിത്ര നേരിടേണ്ടിവരുന്ന വെല്ലുവിളികള്‍ എപ്പോഴാണ് അവസാനിക്കുകയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. കള്ളക്കേസില്‍ കുടുക്കി സുമിത്രയെ അറസ്റ്റ് ചെയ്യിപ്പിക്കാനുള്ള വേദികയുടെ ശ്രമമാണ് പരമ്പരയെ നിലവില്‍ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നത്. സുമിത്രയുടെ കമ്പനിയില്‍ ലൈഗിംകചൂഷണം നടക്കുന്നുണ്ടെന്നും, കമ്പനിയുടെ ഉടമയായ സുമിത്രമാണ് ഈ പ്രവര്‍ത്തനങ്ങള്‍ക്ക് സമ്മതം നല്‍കുന്നതെന്നുമാണ് പോലീസിന് കിട്ടിയിരിക്കുന്ന പരാതി. സുമിത്രയുടെ തൊഴിലാളിയായ പ്രീത എന്ന സ്ത്രീയെ സ്വാധീനിച്ച് വേദികയാണ് കേസിന് ചുക്കാന്‍ പിടിക്കുന്നത്.

സുമിത്രയുടെ മകനായ പ്രതീഷിന്റെ ഭാര്യയുടെ അച്ഛനായ രാമകൃഷ്ണനും വേദികയും ചേര്‍ന്നാണ് സുമിത്രയെ കുടുക്കുന്നത്. പണക്കാരനായ ഒരാളുമായി രാമകൃഷണന്‍, മകള്‍ സഞ്ജനയുടെ വിവാഹം നിശ്ചയിച്ചിരിക്കെയായിരുന്നു പ്രതീഷ് സഞ്ജനയെ സുമിത്രയുടെ സഹായത്തോടെ സ്വന്തമാക്കിയത്. അതാണ് രാമകൃഷ്ണന്‍ സുമിത്രയ്‌ക്കെതിരെ തിരിയാനുള്ള കാരണം. എന്നാല്‍ തങ്ങളുടെ പ്രിയതാരമായ സുമിത്ര ജയിലില്‍ പോകില്ലെന്നും, വേദികയാകും അവസാനം അഴിക്കുള്ളിലാകുക എന്നുമാണ് കുടുംബവിളക്ക് ആരാധകര്‍ പറയുന്നത്. കുടുംബവിളക്കിന്റേതായി ഏഷ്യാനെറ്റ് പങ്കുവച്ച പ്രൊമോ വീഡിയോയുടെ താഴെയെല്ലാം കമന്റായി ആരാധകര്‍ പറയുന്നതും അതുതന്നെയാണ്. പക്ഷെ സുമിത്രയെ പൊലീസ് അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്ന പ്രൊമോയും ഏഷ്യാനെറ്റ് പങ്കുവച്ചിരുന്നു.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios