പരമ്പര നാനൂറ് എപ്പിസോഡ് തികയ്ക്കുന്നതിന്‍റെ സന്തോഷമാണ് താരങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പങ്കുവയ്ക്കുന്നത്

സീരിയല്‍ പ്രേക്ഷകര്‍ക്കിടയില്‍ വേഗത്തില്‍ സ്വീകാര്യത നേടിയ പരമ്പരയാണ് 'മൗനരാഗം'. മിനിസ്‌ക്രീനിലും സോഷ്യല്‍മീഡിയയിലും ഒരുപോലെ ആഘോഷിക്കപ്പെടുന്ന പരമ്പര മനോഹര മുഹൂര്‍ത്തങ്ങളിലൂടെയാണ് മുന്നോട്ട് പോകുന്നത്. പ്രേക്ഷകര്‍ കാലങ്ങളായി കാത്തിരിക്കുന്ന 'കല്ല്യാണി'യുടേയും 'കിരണി'ന്‍റെയും വിവാഹം അടുത്തുകൊണ്ടിരിക്കുകയാണ്. അതിന്‍റെ ആവേശത്തിലാണ് പരമ്പരയുടെ പ്രേക്ഷകരും, ഒപ്പം അതില്‍ അഭിനയിക്കുന്ന താരങ്ങളും. കുറെ നാളായിട്ട് വിവാഹം എന്നുപറഞ്ഞ് പറ്റിക്കുവാണല്ലോ, പെട്ടെന്നെങ്ങാനും നടക്കുമോ എന്നൊക്കെയാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകരില്‍ ചിലരുടെ കമന്‍റുകള്‍. 

എന്നാല്‍ അതിനേക്കാള്‍ വലിയൊരു സന്തോഷമാണ് സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുന്നത്. പരമ്പര നാനൂറ് എപ്പിസോഡ് തികയ്ക്കുന്നതിന്‍റെ സന്തോഷമാണ് താരങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പങ്കുവയ്ക്കുന്നത്. സന്തോഷം പങ്കുവച്ചുകൊണ്ട് താരങ്ങള്‍ പങ്കുവച്ച വീഡിയോയുടെ താഴെയെല്ലാം ആരാധകര്‍ പരമ്പര തങ്ങള്‍ക്ക് എത്രത്തോളം പ്രിയങ്കരമാണെന്നത് അറിയിക്കുന്നുണ്ട്. പരമ്പരയെ ഇത്ര വലിയ വിജയമാക്കിയത് പ്രേക്ഷകരാണെന്നും, മുന്നോട്ടുള്ള യാത്രയില്‍ ഇനിയും പിന്തുണ വേണമെന്നുമാണ് താരങ്ങള്‍ പറയുന്നത്.

വീഡിയോകള്‍ കാണാം

YouTube video playerYouTube video playerYouTube video player

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona