അഞ്ജലിയുടെ അച്ഛന്‍ പണം കടം വാങ്ങിയ ആള്‍ വീട്ടിലെത്തി, അനാവശ്യം പറഞ്ഞപ്പോള്‍ ശിവന്‍ അയാളെ തല്ലുകയായിരുന്നു. എന്നാല്‍ അത് ഇത്രവലിയ പ്രശ്‌നമാകുമെന്ന് ആരും സ്വപ്‌നത്തില്‍പോലും കരുതിയിരുന്നില്ല.

ലയാളിയുടെ പ്രിയ പരമ്പരയാണ് സാന്ത്വനം (Santhwanam). കുടുംബ ബന്ധങ്ങളുടെ ആഴം പറഞ്ഞ് മലയാളിയുടെ ഹൃദയത്തിലേറിയ പരമ്പര ത്രില്ലര്‍ സ്വഭാവത്തിലൂടെയാണ് ഇപ്പോള്‍ മുന്നോട്ട് പോകുന്നത്. നാല് സഹോദരന്മാരുടേയും അവരുടെ കൂട്ടുകുടുംബത്തിന്റേയും കഥ പറയുന്ന പരമ്പര ഇത്രനാള്‍ മുന്നോട്ട് പോയിരുന്നത് ശിവാഞ്ജലിയുടെ (Sivanjali) പ്രണയത്തിലൂടേയും, വീട്ടിലെ ചെറിയ പ്രശ്നങ്ങളിലൂടേയുമാണെങ്കില്‍, പെട്ടന്നായിരുന്നു പരമ്പരയുടെ കഥാഗതി തന്നെ മാറിയത്. അഞ്ജലിയുടെ വീട്ടിലെത്തിയ ശിവന്‍ അപ്രതീക്ഷിതമായി വന്ന പ്രശ്‌നത്തില്‍ ഇടപെടുകയും പൊലീസ് സ്‌റ്റേഷനിലാവുകയുമായിരുന്നു.

അഞ്ജലിയുടെ അച്ഛന്‍ പണം കടം വാങ്ങിയ ആള്‍ വീട്ടിലെത്തി, അനാവശ്യം പറഞ്ഞപ്പോള്‍ ശിവന്‍ അയാളെ തല്ലുകയായിരുന്നു. എന്നാല്‍ അത് ഇത്രവലിയ പ്രശ്‌നമാകുമെന്ന് ആരും സ്വപ്‌നത്തില്‍പോലും കരുതിയിരുന്നില്ല. ആ പ്രശ്‌നത്തില്‍ ശിവനോട് മുന്‍ വൈരാഗ്യമുള്ള തമ്പിയും കൂടി ഇടപെട്ടപ്പോള്‍ പ്രശ്‌നം ആകെ വഷളാവുകയായിരുന്നു. ശിവന്റെ ഏട്ടനായ ഹരിയുടെ ഭാര്യ അപര്‍ണയുടെ അച്ഛനാണ് തമ്പി. മുന്നേ പലപ്പോഴും തമ്പിയുമായി ഇടഞ്ഞിട്ടുള്ള ശിവനെ തഞ്ചത്തിന് കിട്ടിയപ്പോള്‍ തമ്പി പകരം വീട്ടുകയാണ്. എന്നാല്‍ ശിവനേയും സാന്ത്വനം വീടിനേയും താന്‍ സ്‌നേഹിക്കുന്നു എന്ന് പ്രത്യക്ഷത്തില്‍ പറഞ്ഞുകൊണ്ടാണ് തമ്പി ശിവനോട് അതിക്രമം കാണിക്കുന്നത്. അതുകൊണ്ടാണ് തമ്പിയെ ആരും പ്രതിസ്ഥാനത്ത് കാണാത്തതും, അപര്‍ണ തമ്പിയെ വിളിച്ച് ശിവനെ രക്ഷിക്കണമെന്ന് പറയുന്നതും.

ശിവന് സ്റ്റേഷന്‍ ജാമ്യം നിഷേധിച്ചതിന്റെ സങ്കടത്തിലാണ് സാന്ത്വനത്തിലെ അംഗങ്ങള്‍. സ്‌റ്റേഷന്‍ ജാമ്യം നിരോധിച്ചത്, സി.ഐയുടെ കള്ളക്കളിയാണെന്നും, അത് ശിവനെ ഉപദ്രവിക്കാനുള്ള വിദ്യയാണെന്നും സാന്ത്വനത്തിലെ എല്ലാവര്‍ക്കും മനസ്സിലാകുന്നുണ്ട്. പക്ഷെ അതിന് എതിരായി ചെയ്യാന്‍ ഒന്നുമില്ലെന്ന് മാത്രം. എന്നാല്‍ എല്ലാത്തിനും പിന്നില്‍ തമ്പിയാണ് എന്നറിയാതെ അപര്‍ണ അച്ഛനായ തമ്പിയെ വിളിച്ച് കാര്യങ്ങളെല്ലാം പറയുന്നുണ്ട്. ശിവനെ എങ്ങനെയെങ്കിലും പുറത്തിറക്കാന്‍ സഹായിക്കണമെന്ന് അപര്‍ണ പറയുമ്പോള്‍, താന്‍ സി.ഐയെ വിളിച്ച് സംസാരിക്കാമെന്നാണ് തമ്പി പറയുന്നത്.

അതിനുശേഷം തമ്പി ഇടപെട്ട് ശിവനെ പുറത്തിറക്കുകയായിരുന്നു. എന്നിട്ട് താൻ ഒന്നും അറിഞ്ഞില്ലെന്ന ഭാവത്തിലാണ് തമ്പി പെരുമാറുന്നതും. നമ്മളെല്ലാം ഒരു കുടുംബമല്ലേയെന്നും, അതുകൊണ്ട് നന്ദിയൊന്നും വേണ്ടെന്നും പറയുന്ന തമ്പി ശിവൻറെ മുൻകോപത്തെക്കുറിച്ചും സംസാരിക്കുന്നുണ്ട്. ഇത്രയെല്ലാം അണിയറയിൽ ചരട് വലിച്ചിട്ടും ഇതെല്ലാം എങ്ങനെയാണ് തമ്പിക്ക് സാധിക്കുന്നുവെന്നാണ് ആരാധകർ ചോദിക്കുന്നത്.