ജീവിതത്തിലെ മനോഹരമായ എല്ലാ കാര്യങ്ങളും സോഷ്യല്‍മീഡിയായില്‍ പങ്കുവയ്ക്കുന്ന താരദമ്പതികളാണ് അമ്പിളി ദേവിയും, ആദിത്യന്‍ ജയനും. അതുകൊണ്ടുതന്നെ ആരാധകര്‍ക്ക് ഇവരെന്നും പ്രിയപ്പെട്ടവരുമാണ്. നിരവധി പരമ്പരകളിലൂടെയും സിനിമകളിലൂടെയും സജീവമായ താരങ്ങളിൽ ആദിത്യന്റെയും അമ്പിളി ദേവിയുടെയും വിശേഷങ്ങൾ ആരാധകർ ഏറ്റെടുക്കാറുമുണ്ട്. 

ഇപ്പോഴിതാ ആദിത്യൻ തന്റെ ഗുരുസ്ഥാനീയനായ രാജൻ പി. ദേവിന്റെ ഓർമ പങ്കുവച്ചിരിക്കുകയാണ്. രാജൻ പ. ദേവിന്റെ ഓർമദിവത്തിൽ തന്റെ ആത്മബന്ധം കുറിച്ചിരിക്കുകയാണ് ആദിത്യൻ. അദ്ദേഹത്തിന്റെ മരണദിവസത്തെ ഓർമകളും ആദിത്യൻ കുറിക്കുന്നു.

കുറിപ്പിങ്ങനെ...

എന്റെ ഗുരുനാഥന്റെ ഓർമ ദിവസമാണ്.... സാർ പോയി എന്ന് ഇന്നും വിശ്വസിക്കാൻ വയ്യ. കാരണം ചിലരെ നമ്മൾ അത്രെയും മനസ്സിനോട് ചേർത്ത് പിടിക്കും, ഇന്നും എന്റെ ഗുരുനാഥന്റെ ഓർമകളും ഈ ഫോട്ടോയും എന്റെ കൂടെ എന്നും എന്റെ കൂട്ടായി ഉണ്ട്.

ഒരുപാട് ഭക്ഷണം ഞാൻ സാറിന്റെ ഭാര്യ ശാന്തമ്മ ആന്റിയുടെ കയ്യില് നിന്നും കഴിച്ചട്ടുണ്ട് ഒരു സ്വന്തം വീട് പോലെ തന്നെയായിരുന്നു അവിടം. എന്തേലും പിണക്കം സാറിന് ഉണ്ടായാൽ മകൻ കണ്ണനെയും ശാന്തമ്മ ആന്റിയെയുമാണ് ആ പിണക്കം മാറ്റാൻ സഹായിക്കുന്നത്.

സമയം കിട്ടുമ്പോൾ ഒക്കെ ഞാൻ ചേർത്തല പോകുമായിരുന്നു. ഇന്നും ഞാൻ ഓർക്കുന്നു സാറിൻറെ അവസാന നാളുകളിൽ തൃശ്ശൂർ ഒരു ഷൂട്ടിന് പോകുംവഴി ഞാൻ സാറിനെ കാണാൻ വീട്ടിൽ കയറുമ്പോൾ ആണ്‌ അറിയുന്നത് സാറിന് വയ്യാതെ ലേക്‌ഷോർ ഹോസ്പിറ്റലിൽ ഐസിയുവിൽ ആണെന്ന്.

എനിക്ക് ഷൂട്ടിനും എത്തണം അകെ ടെൻഷൻ ആയി. ഞാൻ ഷൂട്ട് കഴിഞ്ഞു വൈകിട്ട് ഹോസ്പിറ്റലിൽ എത്തുബോൾ സാറിൻറെ കണ്ടീഷൻ മോശമാണ് അങ്ങനെ കുറച്ചു ദിവസം സാർ ഹോസ്പിറ്റൽ ഐസിയു ഉണ്ടായിരുന്നു. തിരികെ വരും എന്ന് എല്ലവരും പ്രതീക്ഷിച്ചു പക്ഷെ പോയി...

എന്നെ അത്ര സ്നേഹിച്ച എന്നെ ശാസിക്കാനും ഒക്കെ അധികാരമാവകാശമുള്ള എന്റെ അച്ഛനു തുല്യം ഈശ്വരന് തുല്യം ഞാൻ ഇന്നും മേക്കപ്പ് ഉപയോഗിക്കും മുന്നെ ഞാൻ ഈശ്വരന് മുമ്പ് ഞാൻ മനസ്സിൽ കാണുന്ന എന്റെ ഗുരുനാഥൻ ശ്രി. രാജൻ പി ദേവ് സർ... സാറിൻറെ ആത്മാവിന് നിത്യശാന്തി ഉണ്ടാകട്ടെ.