ഗുരുവായൂർ അമ്പല നടയിൽ വച്ചായിരുന്നു അനൂപിൻറേയും ഐശ്വര്യയുടേയും വിവാഹം. 

മലയാളികള്‍ കാത്തിരുന്ന കല്ല്യാണം എന്ന് അക്ഷരാര്‍ത്ഥത്തില്‍ പറയാവുന്ന കല്ല്യാണമായിരുന്നു അനൂപ് കൃഷ്ണന്റേത് (Anoop krishna). ബിഗ് ബോസിലൂടെ തന്റെ പ്രണയം പങ്കുവച്ചതുമുതല്‍ തുടങ്ങിയ ആരാധകരുടെ കാത്തിരിപ്പാണ് കഴിഞ്ഞദിവസം അവസാനിച്ചത്. സീതാ കല്ല്യാണം (Seethakalyanam) എന്ന ഹിറ്റ് പരമ്പരയിലെ കല്ല്യാണായി സ്‌ക്രീനില്‍ തകര്‍ന്നാടുമ്പോഴായിരുന്നു അനൂപിന്റെ ബിഗ് ബോസ് (Biggboss) എന്‍ട്രി. കല്ല്യാണായാണ് അനൂപ് പ്രേക്ഷകര്‍ക്ക് പരിചിതനായതെങ്കിലും ബിഗ് ബോസാണ് അനൂപിനെ ആരാധക പ്രിയനാക്കിയത്. ബിഗ്‌ബോസ് വീട്ടിലെ ശക്തനായ മത്സരാര്‍ത്ഥിയായ അനൂപ് നിറയെ ആരാധകരുമായാണ് പുറത്തെത്തിയത്. 

ബിഗ്‌ബോസ് ഷോയില്‍നിന്നും പുറത്ത് വന്നായിരുന്നു അനൂപ് തന്റെ പ്രണയിനിയെ ആരാധകര്‍ക്ക് പരിചയപ്പെടുത്തിയത്. അത്രനാള്‍ ആരാണ് അനൂപ് പ്രണയിക്കുന്ന ആ ഇഷ എന്ന അന്വേഷണത്തിലായിരുന്നു ആരാധകര്‍. ഷോ കഴിഞ്ഞായിരുന്നു ഇരുവരുടേയും നിശ്ചയം. നിശ്ചയത്തിന്റെ ചിത്രങ്ങളും മറ്റും സോഷ്യല്‍മീഡിയയിലും വൈറലായിരുന്നു. ഒരുപാട് നാളത്തെ കാത്തിരിപ്പിന് ശേഷം ഇരുവരും ഒന്നായിരിക്കുകയാണ്. ഗുരുവായൂര്‍ ക്ഷേത്രനടയില്‍ വച്ചായിരുന്നു ഇരുവരുടേയും വിവാഹം. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ച്, അടുത്ത ബന്ധുകള്‍ മാത്രമായി വളരെ ലളിതമായിട്ടായിരുന്നു വിവാഹം. പുലര്‍ച്ചെ ആറ് മണിക്കായിരുന്നു വിവാഹം. വിവാഹചിത്രങ്ങള്‍ ഇതിനോടകം സോഷ്യല്‍മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.