മലയാളം മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ജിഷിന്‍ മോഹന്‍. ജിഷിന്‍റെ ഭാര്യ വരദയും മിനിസ്‌ക്രീനിലെ മിന്നും താരമാണ്. സോഷ്യല്‍മീഡിയയിലൂടെ ആരാധകരോട് നിരന്തരം സംവദിക്കുന്ന ചുരുക്കം മിനിസ്‌ക്രീന്‍ താരങ്ങളിലൊരാളുമാണ് ജിഷിന്‍. രസകരമായ കുറിപ്പുകളോടെ താരം പങ്കുവെക്കാറുള്ള ചിത്രങ്ങള്‍ ആരാധകരില്‍ കൗതുകമുണര്‍ത്താറുണ്ട്. ജിഷിന്‍ കഴിഞ്ഞദിവസം പങ്കുവച്ച ഒരു വീഡിയോയും കുറിപ്പും ആരാധകരില്‍ ചിരിയുണര്‍ത്തുന്നതായിരുന്നു.

നീണ്ടൊരു കുറിപ്പോടുകൂടെയാണ് ജിഷിന്‍ തന്‍റെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ബംഗാളിയെക്കാള്‍ കഷ്ടമാണ് ജീവിതമെന്നും ഷൂട്ട് കഴിഞ്ഞ് പോകുന്ന നടന്‍റെ ദീനരോദനമാണ് കാണുന്നതെന്നുമാണ് ജിഷിന്‍റെ വാക്കുകള്‍. തലയില്‍ പെട്ടിയുംതാങ്ങിവരുന്ന ജീഷിന്‍ കിലുക്കത്തിലെ രേവതിയെപ്പോലെയുണ്ട് എന്നാണ് ആരാധകര്‍ പറയുന്നത്. 'ലാലേട്ടന്‍റെ മരണമാസ് ലൊക്കേഷന്‍ എന്‍ട്രി കണ്ടുകഴിഞ്ഞവര്‍ക്ക്, ഷൂട്ടുകഴിഞ്ഞുപോകുന്ന എന്‍റെ വീഡിയോ കാണാം. എന്നെ ട്രോളാന്‍ മറ്റാരെയും സമ്മതിക്കില്ല.. അതിന് ഞാന്‍തന്നെ മതി.' എന്നുപറഞ്ഞാണ് ജിഷിന്‍ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

ജിഷിന്‍റെ കുറിപ്പ്

ലാലേട്ടന്‍ ലൊക്കേഷനില്‍ വന്നിറങ്ങുന്ന മാസ്സ് വീഡിയോ കണ്ടവര്‍ക്കായി.. ഷൂട്ട് കഴിഞ്ഞു പോകുന്ന എന്‍റെ വീഡിയോ. രാവിലെ 6 മണിക്ക് ഹോട്ടലില്‍ വണ്ടി വരും, 7 മണിയോടു കൂടി മേക്കപ്പ് ഇട്ടു റെഡിയായി സീനില്‍ നില്‍ക്കും. ചിലപ്പോള്‍ രാത്രി പത്തു മണി വരെയൊക്കെ ഷൂട്ട് നീണ്ടു പോകും. ചിലരൊക്കെ ചോദിക്കാറുണ്ട്, 'നിങ്ങള്‍ക്കൊക്കെ എന്നാ സുഖമാ, ഒരു പണിയും ഇല്ലല്ലോ' എന്ന്. ശെരിക്കും ബംഗാളികളെക്കാള്‍ കൂടുതല്‍ പണി എടുക്കുന്നത് നമ്മളാ. നമ്മളെക്കാള്‍ കൂടുതല്‍ ക്യാമറക്ക് പുറകില്‍ ജോലി ചെയ്യുന്നവരും. രാവിലെ വരുമ്പോള്‍ ചിലപ്പോള്‍ കോസ്റ്റ്യൂമര്‍ പെട്ടി എടുത്തുവെക്കാന്‍ സഹായിക്കും. ചില ദിവസങ്ങളില്‍ ഇങ്ങനെ സീന്‍ നേരത്തെ കഴിഞ്ഞു പോകുമ്പോള്‍ അവനെ നോക്കിയാല്‍ അവിടെങ്ങും കാണില്ല. പിന്നെന്തു ചെയ്യും? വേറാരുടെയും പെട്ടി അല്ലല്ലോ.. സ്വന്തം പെട്ടി അല്ലേ. ചുമക്കുന്നതില്‍ യാതൊരു നാണക്കേടും തോന്നേണ്ട ആവശ്യം ഇല്ലല്ലോ... അല്ലേ. കുബേരന്‍ സിനിമയില്‍ രാമാനുജന്‍ അവില്‍ ചാക്കുമായി 'സതീര്‍ധ്യോ' എന്ന് വിളിച്ചു നില്‍ക്കുന്ന പോലെ നില്‍ക്കുന്ന കറക്റ്റ് സമയത്ത് നമ്മുടെ മേക്കപ്പ്മാന്‍ വിനോദ് വീഡിയോ പിടിച്ചു. അന്നത്തെ ദിവസം ആവശ്യത്തിലധികം പണി എന്‍റെ കയ്യില്‍ നിന്നും കിട്ടിയത് കൊണ്ട്, തിരിച്ചു പണി തരാന്‍ അവന്‍ എടുത്ത വീഡിയോയാ. അവന്‍ ഇടുന്നതിനു മുന്‍പ് ഞാന്‍ തന്നെ ഇട്ടേക്കാം. അങ്ങനെയിപ്പോ എന്നെ ട്രോളാന്‍ ഒരുത്തനേം ഞാന്‍ സമ്മതിക്കില്ല. എന്നെ ട്രോളാന്‍ ഞാന്‍ തന്നെ മതി.

 
 
 
 
 
 
 
 
 
 
 
 
 

ലാലേട്ടൻ ലൊക്കേഷനിൽ വന്നിറങ്ങുന്ന മാസ്സ് വീഡിയോ കണ്ടവർക്കായി.. ഷൂട്ട്‌ കഴിഞ്ഞു പോകുന്ന എന്റെ വീഡിയോ 😜. രാവിലെ 6 മണിക്ക് ഹോട്ടലിൽ വണ്ടി വരും. 7 മണിയോടു കൂടി മേക്കപ്പ് ഇട്ടു റെഡി ആയി സീനിൽ നിൽക്കും. ചിലപ്പോൾ രാത്രി പത്തു മണി വരെയൊക്കെ ഷൂട്ട്‌ നീണ്ടു പോകും. ചിലരൊക്കെ ചോദിക്കാറുണ്ട്. നിങ്ങൾക്കൊക്കെ എന്നാ സുഖമാ, ഒരു പണിയും ഇല്ലല്ലോ എന്ന്. ശെരിക്കും ബംഗാളികളെക്കാൾ കൂടുതൽ പണി എടുക്കുന്നത് നമ്മളാ. നമ്മളെക്കാൾ കൂടുതൽ ക്യാമറക്ക് പുറകിൽ ജോലി ചെയ്യുന്നവരും. രാവിലെ വരുമ്പോൾ ചിലപ്പോൾ കോസ്റ്റൂമർ പെട്ടി എടുത്തു വെക്കാൻ സഹായിക്കും. ചില ദിവസങ്ങളിൽ ഇങ്ങനെ സീൻ നേരത്തെ കഴിഞ്ഞു പോകുമ്പോൾ അവനെ നോക്കിയാൽ അവിടെങ്ങും കാണില്ല. പിന്നെന്തു ചെയ്യും? വേറാരുടെയും പെട്ടി അല്ലല്ലോ. സ്വന്തം പെട്ടി അല്ലേ. ചുമക്കുന്നതിൽ യാതൊരു നാണക്കേടും തോന്നേണ്ട ആവശ്യം ഇല്ലല്ലോ. അല്ലേ 😄. കുബേരൻ സിനിമയിൽ രാമാനുജൻ അവിൽ ചാക്കുമായി 'സതീർധ്യോ' എന്ന് വിളിച്ചു നിൽക്കുന്ന പോലെ നിൽക്കുന്ന കറക്റ്റ് സമയത്ത് നമ്മുടെ മേക്കപ്പ്മാൻ വിനോദ് വീഡിയോ പിടിച്ചു. അന്നത്തെ ദിവസം ആവശ്യത്തിലധികം പണി എന്റെ കയ്യിൽ നിന്നും കിട്ടിയത് കൊണ്ട്, തിരിച്ചു പണി തരാൻ അവൻ എടുത്ത വീഡിയോയാ. അവൻ ഇടുന്നതിനു മുൻപ് ഞാൻ തന്നെ ഇട്ടേക്കാം.😜 അങ്ങനെയിപ്പോ എന്നെ ട്രോളാൻ ഒരുത്തനേം ഞാൻ സമ്മതിക്കില്ല. എന്നെ ട്രോളാൻ ഞാൻ തന്നെ മതി 😜.

A post shared by Jishin Mohan (@jishinmohan_s_k) on Nov 8, 2020 at 9:45pm PST