മലയാളി ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ പരിചിതരായ ദമ്പതികളാണ് ജിഷിനും വരദയും. സോഷ്യല്‍മീഡിയയില്‍ സജീവമായ, അതിലൂടെ ആരാധകരോട് നിരന്തരം സംവദിക്കുകയും ചെയ്യുന്ന ചുരുക്കം മിനിസ്ക്രീന്‍ താരങ്ങളിലൊരാളുമാണ് ജിഷിന്‍. രസകരമായ കുറിപ്പുകളോടെ ജിഷിന്‍ ചിത്രങ്ങള്‍ പങ്കുവെക്കാറുള്ള ചില ചിത്രങ്ങള്‍ ആരാധകരില്‍ വലിയ കൗതുകമുണര്‍ത്താറുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ജിഷിന്‍ കഴിഞ്ഞദിവസം പങ്കുവച്ച ഒരു ചിത്രവും കുറിപ്പുമാണിപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

താന്‍ പുതിയ സീരിയലിന്‍റെ ഭാഗമാണെന്നും എന്നാല്‍ അതിനെപ്പറ്റിയുള്ള വിവരങ്ങളൊന്നും പുറത്തുവിടാന്‍ പറ്റില്ലെന്നുമാണ് ജിഷിന്‍ പറയുന്നത്. പണ്ട് ഇത്തരത്തിലൊരു കാര്യം സുഹൃത്തിനോടു പറഞ്ഞപ്പോള്‍ സംഭവിച്ചതും ജിഷിന്‍ കുറിപ്പില്‍ പങ്കുവെക്കുന്നുണ്ട്.

ജിഷിന്‍ പറയുന്നു

''പുതിയ സീരിയല്‍. ഷൂട്ടിംഗ് പുരോഗമിക്കുന്നു. ഏതാണ് എന്നിപ്പോള്‍ പറയാന്‍ നിര്‍വ്വാഹമില്ല കേട്ടോ. കാരണം പാരകള്‍ ഏതു വഴിക്ക് വരും എന്ന് പറയാന്‍ പറ്റില്ല. പണ്ട് ഇതുപോലെ എന്‍റെ പൊട്ട വായ്ക്ക് ഞാന്‍ ഒരു സുഹൃത്തിനോട് ജോയിന്‍ ചെയ്യാന്‍ പോകുന്ന പുതിയ വര്‍ക്കിന്‍റെ സന്തോഷം പങ്കുവച്ചു. പിന്നീട് ആ വേഷം ചെയ്തത് അയാള്‍ ആയിരുന്നു. അതില്‍പ്പിന്നെ ഒരു വര്‍ക്കിന് ജോയിന്‍ ചെയ്ത്, ടെലികാസ്റ്റ് ആകുന്നത് വരെ ഞാന്‍ പെറ്റമ്മയോട് പോലും വര്‍ക്കിന് ജോയിന്‍ ചെയ്ത കാര്യം പറയാറില്ല. ഇതാണ് മക്കളേ ഇന്‍ഡസ്ട്രി. നോക്കീം കണ്ടും നിന്നില്ലെങ്കില്‍ കൂടെ നില്‍ക്കുന്നവന്‍ തന്നെ കോ.. അല്ലെങ്കില്‍ വേണ്ട. ആ വാക്ക് നിങ്ങള് ഊഹിച്ചോ.''

 
 
 
 
 
 
 
 
 
 
 
 
 

പുതിയ സീരിയൽ. ഷൂട്ടിംഗ് പുരോഗമിക്കുന്നു. ഏതാണ് എന്നിപ്പോൾ പറയാൻ നിർവ്വാഹമില്ല കേട്ടോ.. കാരണം പാരകൾ ഏതു വഴിക്ക് വരും എന്ന് പറയാൻ പറ്റില്ല. പണ്ട് ഇതുപോലെ എന്റെ പൊട്ടവായ്ക്ക് ഞാൻ ഒരു സുഹൃത്തിനോട് ജോയിൻ ചെയ്യാൻ പോകുന്ന പുതിയ വർക്കിന്റെ സന്തോഷം പങ്കുവച്ചു. പിന്നീട് ആ character ചെയ്തത് ആ പരനാറി ആയിരുന്നു. അതിൽപ്പിന്നെ ഒരു വർക്കിന്‌ ജോയിൻ ചെയ്തു ടെലികാസ്റ്റ് ആകുന്നത് വരെ ഞാൻ പെറ്റമ്മയോട് പോലും വർക്കിന്‌ ജോയിൻ ചെയ്ത കാര്യം പറയാറില്ല 😄. ഇതാണ് മക്കളേ ഇൻഡസ്ട്രി. നോക്കീം കണ്ടും നിന്നില്ലെങ്കിൽ കൂടെ നിൽക്കുന്നവൻ തന്നെ കോ.. അല്ലെങ്കിൽ വേണ്ട. ആ വാക്ക് നിങ്ങള് ഊഹിച്ചോ 😜.

A post shared by Jishin Mohan (@jishinmohan_s_k) on Nov 3, 2020 at 9:19pm PST