Asianet News MalayalamAsianet News Malayalam

ടിആർപി ചാർട്ടുകൾ അടക്കിവാണ'സാന്ത്വനം'; പ്രേക്ഷക മനസറിഞ്ഞ സംവിധായകൻ, ഞെട്ടൽ മാറാതെ സീരിയൽ ലോകം

പ്രേക്ഷകർ എക്കാലവും നെഞ്ചേറ്റിയ ഒരുപിടി ഹിറ്റ്‌ സീരിയലുകളുടെ സംവിധായകൻ ആയിരുന്നു ആദിത്യൻ.

malayalam serial actors pay tribute to late director adithyan nrn
Author
First Published Oct 19, 2023, 3:05 PM IST

ലയാളത്തിൽ ഏറെ ആരാധകരുള്ള ടെലിവിഷൻ സീരിയലിന്റെ അമരക്കാരനും സംവിധായകനുമായ ആദിത്യന്റെ വിയോഗത്തിന്റെ ഞെട്ടലിൽ സീരിയൽ ലോകം. 47-ാം വയസിലാണ് ഹൃദയാഘാതത്തിന്റെ രൂപത്തിൽ ആദിത്യനെ മരണം തേടിയെത്തിയത്. തിരുവനന്തപുരത്ത് വച്ചായിരുന്നു ഹൃദയാഘാതം സംഭവിച്ചത്. തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലേക്ക് എത്തിക്കുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചിരുന്നു.

പ്രേക്ഷകർ എക്കാലവും നെഞ്ചേറ്റിയ ഒരുപിടി ഹിറ്റ്‌ സീരിയലുകളുടെ സംവിധായകൻ ആയിരുന്നു ആദിത്യൻ. ടെലിവിഷൻ രംഗത്ത് തൊട്ടതെല്ലാം പൊന്നാക്കിയ സംവിധായകൻ. സാന്ത്വനത്തെ കൂടാതെ ആദിത്യൻ സംവിധാനം ചെയ്ത അമ്മ, വാനമ്പാടി, ആകാശദൂത് തുടങ്ങിയവയെല്ലാം ജനപ്രിയ പരമ്പരകളായിരുന്നു. അടുത്തകാലത്ത് തലമുറ വ്യത്യാസമില്ലാതെ ഏറ്റെടുത്ത ടെലിവിഷൻ പരമ്പരയായിരുന്നു സാന്ത്വനം. കുടുംബ പ്രേക്ഷകർക്കൊപ്പം യുവതലമുറയും ശിവജ്ഞലിമാരെ പോലെ പരമ്പരയിലെ ഓരോ താരങ്ങളെയും ഏറ്റെടുത്തതിന്റെ കാരണവും ആദിത്യന്റെ സംവിധാന മികവ് കൂടിയായിരുന്നു. ടിആർപി റേറ്റിങ് ചാർട്ടുകളെ എന്നും അടക്കിവാണിരുന്ന പരമ്പരകളായിരുന്നു ആദിത്യൻ ഒരുക്കിയത്. 

അങ്ങനെ ടെലിവിഷൻ സീരിയൽ രംഗത്തെ നിറ സാന്നിധ്യമായ പ്രതിഭയുടെ മരണം സഹപ്രവർത്തകർക്ക് ഇനിയും വിശ്വസിക്കാനായിട്ടില്ല. സീരിയൽ രംഗത്തെ ഓരോ താരങ്ങളും ഞെട്ടലോടെയാണ് ആദിത്യന്റെ മരണവാർത്ത കേട്ടറിഞ്ഞത്. സീരിയൽ താരങ്ങളായ മനോജ് കുമാർ, ഉമ നായർ, സീമ തുടങ്ങിയവരെല്ലാം ആദിത്യന്റെ അപ്രതീക്ഷിത മരണം അറിഞ്ഞ ആഘാതത്തിലാണ്. 

180ചിത്രങ്ങൾ, വിജയിച്ചത് 22എണ്ണം, മലയാളം വെറും എട്ടെണ്ണം, ലിയോ റെക്കോർഡിടും: സുരേഷ് ഷേണായ്

'എന്ത് പറയണം എന്നറിയില്ല ജീവിതത്തിൽ കൂടെ ചേർത്ത് നിർത്തി വളർത്തിയ ഓരോരുത്തരായി കണ്ണ് മുന്നിൽ നിന്നും പൊടുന്നനെ മാഞ്ഞുപോകുന്നത് വിശ്വസിക്കാൻ പറ്റുന്നില്ല എന്താ ചേട്ടാ നിങ്ങളെ കുറിച്ച് പറയേണ്ടത് അറിയില്ല അത്രമാത്രം എന്റെ അഭിനയജീവിതത്തിൽ ഗുരുനാഥനായും ജീവിതത്തിൽ ഒരു സഹോദരനെ പോലെയും സ്വാധീനിച്ച അങ്ങേക്ക് എങ്ങനെ ആദരാഞ്ജലികൾ അർപ്പിക്കണം എന്നറിയില്ല.... ചേട്ടന്റെ കുടുംബത്തിന് എല്ലാം അതിജീവിക്കാൻ കരുത്തു നൽകട്ടെ ഈശ്വരൻ' എന്നാണ് ഉമാ നായർ കുറിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..

Follow Us:
Download App:
  • android
  • ios