നൃത്തവേദികളിലൂടെയും മിനിസ്‌ക്രീനിലൂടെയും മലയാളികള്‍ക്ക് പരിചിതമായ മുഖമാണ് പ്രീത പ്രദീപ്. എന്നാല്‍ പ്രീത എന്നതിനേക്കാള്‍ 'മതികല' എന്ന് പറയുന്നതാവും മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് താരത്തെ പെട്ടന്ന് ഓര്‍ക്കാനുള്ള വഴി. 'മൂന്നുമണി' എന്ന പരമ്പരയിലെ 'മതികല' എന്ന കഥാപാത്രമാണ് പ്രീതയ്ക്ക് വലിയ പ്രേക്ഷക സ്വീകാര്യത നേടിക്കൊടുത്തത്. 'ഉയരെ' അടക്കമുള്ള സിനിമകളിലും പ്രീത ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. നീണ്ട നാളത്തെ പ്രണയത്തിനുശേഷം കഴിഞ്ഞ വര്‍ഷമായിരുന്നു താരം വിവാഹിതയായത്. സോഷ്യല്‍മീഡിയയില്‍ സജീവമായ പ്രീത ഇപ്പോഴിതാ ഒറു ഫോട്ടോഷൂട്ട് പങ്കുവച്ചിരിക്കുകയാണ് ഇപ്പോള്‍. 

ബ്ലാക്ക് ആന്‍ഡ് റെഡ് കോംബോയില്‍ മനോഹരിയായാണ് പ്രീത ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എന്തൊരു ചിരിയാണിതെന്നാണ് ആരാധകരില്‍ പലരുടെയും കമന്‍റുകള്‍. കഴിഞ്ഞദിവസം താരം പങ്കുവച്ച സെറ്റുസാരിയിലുള്ള ചിത്രങ്ങളും സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. 

'പരസ്പരം' എന്ന സൂപ്പര്‍ഹിറ്റ് പരമ്പരയിലെ ചെറിയ വേഷത്തിലൂടെ എത്തിയ പ്രീത പടയോട്ടം, എന്നു നിന്‍റെ മൊയ്തീന്‍, അലമാര തുടങ്ങിയ സിനിമകളിലും ഇതിനകം ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. 'പാടാത്ത പൈങ്കിളി' എന്ന ഏഷ്യാനെറ്റിലെ പരമ്പരയില്‍ പ്രീത എത്തിയിരുന്നെങ്കിലും കയ്യില്‍ പരിക്ക് പറ്റിയതുകാരണം പരമ്പരയില്‍നിന്നും പിന്മാറുകയായിരുന്നു.