ലയാള മിനിസ്‌ക്രീനിലെ സുന്ദരിയായ വില്ലത്തി ആരാണെന്ന ചോദ്യത്തിന്  സോനു അജയ്കുമാര്‍ എന്ന് തന്നെ എല്ലാവരും പറയും. ഏഷ്യാനെറ്റിലെ സ്ത്രീധനം എന്ന പരമ്പരയിലെ വേണി എന്ന വില്ലത്തിയായെത്തിയാണ് സോനു മലയാളികളുടെ മനം കവര്‍ന്നത്. വില്ലത്തിയായാണ് മിനിസ്‌ക്രീനിലെത്തിയതെങ്കിലും ഭാര്യ എന്ന പരമ്പരയില്‍ വളരെ പാവമായ രോഹിണി എന്ന കാഥാപാത്രമായെത്തിയ സോനുവിനേയും ആരാധകര്‍ സ്വീകരിച്ചിരുന്നു. ഇപ്പോള്‍ സുമംഗലി ഭവ എന്ന പരമ്പരയിലെ വൈദേഹി എന്ന നെഗറ്റീവ് കഥാപാത്രമാണ് താരം കൈകാര്യം ചെയ്യുന്നത്.

'എവിടെ പോകുന്നു എന്നതിലല്ല കാര്യം, ആരുടെ കൂടെ പോകുന്നു എന്നതാണ്' എന്നുപറഞ്ഞാണ് തന്റെ മൂന്നാര്‍ യാത്രയുടെ ചിത്രങ്ങള്‍ സോനു പങ്കുവച്ചിരിക്കുന്നത്. കൂടാതെ രാവിലെതന്നെ മിട്ടു തത്തയോട് കൊച്ചുവര്‍ത്തമാനം പറയുന്ന ചിത്രവും സോനു ഷെയര്‍ ചെയ്തിട്ടുണ്ട്. യാത്രയ്ക്ക് ആശംസകളുമായി ആരാധകര്‍ മിക്കവരുംതന്നെ ചിത്രത്തിന് കമന്റ് ചെയ്തിട്ടുണ്ട്. ഭര്‍ത്താവിനൊപ്പമുള്ള യാത്രയുടെ ചിത്രങ്ങള്‍ സോനു തന്നെയാണ് പങ്കുവച്ചത്. മൂന്നാറിന്റെ പ്രകൃതി മനോഹാരിതയിലുള്ള ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു,

ഏഷ്യാനെറ്റിലെ വാല്‍ക്കണ്ണാടി പരിപാടി അവതരിപ്പിക്കാനെത്തിയ സോനു പ്രേക്ഷകരുടെ പ്രിയപ്പെട്ട വില്ലത്തിയായി മാറിയതും ഏഷ്യാനെറ്റിലൂടെ തന്നെയാണ്. താന്‍ വളരെ ആസ്വദിച്ചാണ് നെഗറ്റീവ് വേഷങ്ങള്‍ കൈകാര്യം ചെയ്തിരുന്നതെന്നാണ് താരം പലപ്പോഴും പറഞ്ഞിട്ടുള്ളത്.