നിരവധി പ്രതിസന്ധിഘട്ടങ്ങളെ അതിജീവിച്ച 'സുമിത്ര'യുടെ ജീവിതകഥയാണ് കുടുംബവിളക്ക് പറഞ്ഞുവയ്ക്കുന്നത്

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടപരമ്പരയാണ് ഏഷ്യാനെറ്റിലെ 'കുടുംബവിളക്ക്'. റേറ്റിംഗില്‍ എപ്പോഴും മുന്നിലെത്താറുള്ള പരമ്പര സുമിത്ര എന്ന വീട്ടമ്മയുടെ ജീവിതകഥയാണ് പറയുന്നത്. ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെടുകയും വീട്ടില്‍ ഒറ്റപ്പെട്ട ജീവിതം നയിക്കേണ്ടിവരികയും ചെയ്യുന്ന വീട്ടമ്മയാണ് സുമിത്ര. സുമിത്രയുടെ ജീവിതത്തിന്‍റെ ഓരോ വശങ്ങളും പരമ്പര ചര്‍ച്ച ചെയ്യുന്നുണ്ട്. പരമ്പരയിലെ താരങ്ങളെല്ലാംതന്നെ സോഷ്യല്‍മീഡിയയില്‍ സജീവമാണ്. പരമ്പര പ്രേക്ഷകഹൃദയങ്ങളിലേക്ക് ചേക്കേറിയതിന്‍റെ നാനൂറാം എപ്പിസോഡിന്‍റെ വിശേഷങ്ങളാണ് സോഷ്യല്‍മീ ഡിയയില്‍ വൈറല്‍ ആയിരിക്കുന്നത്.

കേക്ക് മുറിച്ചാണ് കുടുംബവിളക്ക് താരങ്ങള്‍ നാനൂറാമത്തെ എപ്പിസോഡ് ആഘോഷിക്കുന്നത്. 'കണ്‍ഗ്രാറ്റുലേഷന്‍സ് ടീം കുടുംബവിളക്ക്, 400 എപ്പിസോഡ്‌സ്' എന്നെഴുതിയ കേക്കിന്‍റെ ചിത്രവും സോഷ്യല്‍മീഡിയയില്‍ പരമ്പരയുടെ ആരാധകര്‍ പങ്കുവെക്കുന്നുണ്ട്. പരമ്പരയുടെ ഫാന്‍ പേജുകളിലെല്ലാം പരമ്പരയുടെ നാനൂറ് എപ്പിസോഡിന്‍റെ ആഘോഷമാണ്. പരമ്പരയിലെ അംഗങ്ങളെയെല്ലാംതന്നെ കേക്ക് മുറിക്കുന്ന വീഡിയോയില്‍ കാണാം. പരമ്പരയിലെ അഭിനേതാക്കളുടെ കൂടെ ടെക്‌നീഷ്യന്‍മാരേയും മറ്റ് പ്രവര്‍ത്തകരെയുമെല്ലാം നൂബിന്‍ പങ്കുവച്ച വീഡിയോയില്‍ കാണാം.

വീഡിയോ കാണാം

View post on Instagram

നിരവധി പ്രതിസന്ധിഘട്ടങ്ങളെ അതിജീവിച്ച സുമിത്രയുടെ ജീവിതകഥയാണ് കുടുംബവിളക്ക് പറഞ്ഞുവയ്ക്കുന്നത്. അടുക്കളയില്‍ ഒതുങ്ങിക്കൂടിയിരുന്ന ഒരു വീട്ടമ്മ എങ്ങനെയാണ് സ്വന്തം കാലില്‍ നില്‍ക്കുന്ന ശക്തയായ കഥാപാത്രമായി പരിണമിച്ചത് എന്നതുതന്നെയാണ് പരമ്പരയുടെ വിജയവും 'അടുക്കളയില്‍നിന്നും അരങ്ങത്തേക്കെത്തിയ ഈ വീട്ടമ്മയുടെ കഥ 400ന്‍റെ നിറവില്‍' എന്ന ക്യാപ്ഷനോടെ സുമിത്രയുടെ ചെറിയൊരു മാഷ്അപ് വീഡിയോ ഏഷ്യാനെറ്റിന്‍റെ ഒഫിഷ്യല്‍ യൂട്യൂബ് പേജിലൂടെ പങ്കുവച്ചിട്ടുമുണ്ട്.

മാഷ്അപ് വീഡിയോ

YouTube video player


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona