പരമ്പരയില്‍ സഹോദരങ്ങളായെത്തുന്ന ആനന്ദിനും നൂബിനുമൊപ്പമുള്ള സന്തോഷം നിറഞ്ഞ ചിത്രങ്ങളാണ് അമൃത പോസ്റ്റ് ചെയ്‍തിരിക്കുന്നത്.

സംപ്രേഷണം തുടങ്ങി വേഗത്തില്‍തന്നെ മിനിസ്‌ക്രീനില്‍ ജനപ്രീതി നേടിയെടുത്ത പരമ്പരയാണ് ഏഷ്യാനെറ്റിലെ 'കുടുംബവിളക്ക്'. അഭിനേതാക്കളെല്ലാം തന്നെ ഒന്നിനൊന്ന് മികച്ച പ്രകടനം കാഴ്ചവെക്കുന്ന പരമ്പരയിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് തന്മാത്ര എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ മലയാളിക്ക് പ്രിയങ്കരിയായ മീരാ വസുദേവാണ്. കൂടാതെ മനോഹരമായൊരു താരനിരയും പരമ്പരയിലുണ്ട്. സോഷ്യല്‍മീഡിയയിലും സജീവമായ പരമ്പരയിലെ താരങ്ങള്‍ക്കെല്ലാംതന്നെ ഫാന്‍ഗ്രൂപ്പുകളും മറ്റുമുണ്ട്. പരമ്പരയില്‍ ശീതളായെത്തുന്ന അമൃത കഴിഞ്ഞദിവസം പങ്കുവച്ച ചിത്രങ്ങളാണിപ്പോള്‍ ആരാധകര്‍ക്കിടയിലും സോഷ്യല്‍മീഡിയയിലും തരംഗമായിരിക്കുന്നത്.


'ഇണങ്ങാനും പിണങ്ങാനും സ്‌നേഹിക്കാനും ഒരു കാമുകന്‍ തന്നെ വേണമെന്നില്ല. കൂടെ പിറക്കാതെ കൂടപ്പിറപ്പായ ഈ ആങ്ങളമാര്‍ മാത്രം മതി ജീവിതത്തില്‍' എന്ന ക്യാപ്ഷനോടെ കഴിഞ്ഞ ദിവസമാണ് അമൃത ചിത്രങ്ങള്‍ പങ്കുവച്ചത്. പരമ്പരയില്‍ അമൃതയുടെ സഹോദരങ്ങളായെത്തുന്ന ആനന്ദിനും നൂബിനുമൊപ്പമുള്ള സന്തോഷം നിറഞ്ഞ ചിത്രങ്ങളാണ് പോസ്റ്റ് ചെയ്‍തിരിക്കുന്നത്. ചിരി കൂടിപ്പോയോ എന്ന ചോദ്യത്തിന് ഉത്തരമെന്നോണം, 'ഫോട്ടോ എടുക്കുന്ന സമയത്ത് മുന്നില്‍ ഡയറക്ടര്‍ വന്നു നിന്നാല്‍ എക്‌സ്‌പ്രെഷന്‍ ഇങ്ങനയേ കിട്ടു' എന്നും അമൃത കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. നിരവധി ആരാധകരാണ് ചിത്രത്തിന് കമന്റുമായെത്തിയിട്ടുള്ളത്. നിങ്ങള് എല്ലാവരും പൊളിയാണെന്നും, അനിയത്തി സൂപ്പറാണെന്നും, കുടുംബവിളക്ക് അടിപൊളി പരമ്പരയാണെന്നുമെല്ലാമാണ് ആളുകള്‍ കമന്റ് ചെയ്യുന്നത്.


ലൊക്കേഷനില്‍ തട്ടുദോശ ചുട്ടും, ചിക്കന്‍കറി വച്ചും ആഘോഷിക്കുന്ന കുടുംബവിളക്ക് താരങ്ങളുടെ വീഡിയോയും കഴിഞ്ഞദിവസം സോഷ്യല്‍മീഡിയ ഏറ്റെടുത്തിരുന്നു. 


തങ്ങള്‍ തട്ടുകട തുടങ്ങുമ്പോള്‍ വിളിക്കാമെന്നാണ് അന്ന് ആരാധകര്‍ പറഞ്ഞിരുന്നത്.

View post on Instagram

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona