മിനിസ്ക്രീനിലെ ജനപ്രിയ പരമ്പരയായി മാറിക്കൊണ്ടിരിക്കുകയാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കുടുംബവിളക്ക്. 'സുമിത്ര' എന്ന വീട്ടമ്മയെ മുന്‍നിര്‍ത്തി, സമകാലിക കുടുംബബന്ധങ്ങളിലെ മൂല്യച്യുതിയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന പരമ്പര ഇരുകൈയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിക്കുന്നത്. അഭിനേതാക്കളെല്ലാംതന്നെ ഒന്നിനൊന്ന് മികച്ച അഭിനയം കാഴ്ചവെക്കുന്ന പരമ്പരയിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് തന്മാത്ര എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ മലയാളിക്ക് പ്രിയങ്കരിയായ മീരാ വാസുദേവാണ്. സ്റ്റാര്‍ മാജിക്കിലൂടെയും ഒരിടത്തൊരു രാജകുമാരി എന്ന പരമ്പരയിലൂടെയും മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ അമൃത നായരാണ് സുമിത്രയുടെ മകള്‍ ശീതളായെത്തുന്നത്.

കാണികള്‍ക്ക് വലിയ തോതില്‍ അനിഷ്ടമുണ്ടാക്കാന്‍ സാധ്യതയുള്ള നെഗറ്റീവ് കഥാപാത്രമാണ് പരമ്പരയില്‍ അമൃതയുടേത്. എന്നാല്‍ സോഷ്യല്‍മീഡിയയിലൂടെ മലയാളികളുടെ മനസ് കീഴടക്കുകയാണ് താരമിപ്പോള്‍. ഇന്‍സ്റ്റഗ്രാം റീല്‍സിലൂടെയാണ് അമൃത നിറഞ്ഞ കയ്യടികള്‍ വാങ്ങുന്നത്. ടിക് ടോക്കിന് സമാനമായ ഇന്‍സ്റ്റഗ്രാം റീല്‍സില്‍ ജഗദീഷിന്‍റേതുള്‍പ്പെടെയുള്ള കോമഡി രംഗങ്ങളും പ്രണയരംഗങ്ങളും മറ്റുമായി നിറഞ്ഞു നില്‍ക്കുകയാണ് താരമിപ്പോള്‍.

ഇതില്‍കാണുമ്പോള്‍ നല്ല ഇഷ്ടം തോന്നുന്നുണ്ട്, എന്നാല്‍ സീരിയലില്‍ കാണുമ്പോള്‍ എടുത്ത് വല്ലാത്ത ദേഷ്യമാണ് തോന്നുന്നത് എന്നാണ് ചില വീഡിയോകള്‍ക്ക് ആരാധകര്‍ കമന്‍റ് ചെയ്തിരിക്കുന്നത്. കുടുംബവിളക്ക് സെറ്റില്‍ അഭിനേതാക്കളുമൊത്തുള്ള വീഡിയോകളും അമൃത ചെയ്തിട്ടുണ്ട്. എല്ലാത്തിനും താരത്തിന് മികച്ച അഭിപ്രായമാണ് കിട്ടുന്നത്.

താരത്തിന്റെ ചില റീലുകള്‍ കാണാം