വരുന്ന ആഴ്ചയിലെ കോമഡി സ്റ്റാര്‍സില്‍ സ്‌പെഷല്‍ ഗസ്റ്റ് ആയി എത്തുന്നത് സാന്ത്വനത്തിലെ ഹരിയാണ്

പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് സാന്ത്വനം (Santhwanam). കൂട്ടുകുടുംബത്തിലെ ജീവിതകഥ പറഞ്ഞ് മലയാളി സീരിയല്‍ പ്രേമികളുടെ പ്രിയ പരമ്പര എന്ന പട്ടത്തിലേക്കാണ് സാന്ത്വനം എത്തിയത്. പരമ്പരയിലെ ബാലനും ശിവനും ഹരിയും കണ്ണനും അഞ്ജലിയും ദേവിയും അപര്‍ണയുമെല്ലാം ആരാധകര്‍ക്ക് പ്രിയപ്പെട്ടവരാണ്. ശിവനും അഞ്ജലിയുമാണ് പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രങ്ങളെങ്കിലും മികച്ച പ്രകടനവുമായി മറ്റ് താരങ്ങളും ഒപ്പത്തിനൊപ്പം തന്നെയുണ്ട്. പ്രണയവും ത്രില്ലറും ഡ്രാമയുമെല്ലാമായി മുന്നോട്ടു പോകുന്ന പരമ്പരയില്‍ ഹരിയായി എത്തുന്ന ഗിരീഷ് നമ്പ്യാരാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്.

വരുന്ന ആഴ്ചയിലെ കോമഡി സ്റ്റാര്‍സില്‍ പ്രത്യേക അതിഥിയായി എത്തുന്നത് സാന്ത്വനത്തിലെ ഹരിയാണ്. അതിന്‍റെ ഭാഗമായി ഏഷ്യാനെറ്റ് യൂട്യൂബ് വഴി പുറത്തുവിടുന്ന പ്രൊമോ വീഡിയോകളാണ് ഇപ്പോള്‍ സാന്ത്വനം ആരാധകര്‍ക്കിടയില്‍ വൈറലാകുന്നത്. കോമഡി സ്‌കിറ്റില്‍ മരണ വീട്ടിലെത്തിയ ഹരി, മരിച്ചയാളുടെ വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി , മരിച്ചയാള്‍ക്ക് ആശംസകള്‍ പറയുന്ന വീഡിയോ വൈറലായതിന് പിന്നാലെയാണ് ഹരിയുടെ ഡാന്‍സും ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. മലയാളത്തിന്‍റെ പ്രിയനടി ശ്വേത മേനോനുമൊത്താണ് ഗിരീഷ് ചുവട് വെക്കുന്നത്. സമീപകാലത്തെ സൂപ്പര്‍ഹിറ്റ് പാട്ടായി മാറിയ 'ഹേയ് ചക്ക ചക് ചക്, ചക് ഹേ തു' എന്ന പാട്ടിനാണ് ഗിരീഷ് ചുവട് വച്ചത്.

മനോഹരമായ കമന്‍റുകള്‍ കൊണ്ട് കമന്‍റ് ബോക്‌സ് നിറച്ചിരിക്കുകയാണ് സാന്ത്വനം ആരാധകര്‍. സാന്ത്വനത്തിലെ ഭാര്യയായ അപ്പു കണ്ടാലോ എന്ന് പേടിച്ചിട്ടാകും പാവം ഗ്യാപ് ഇട്ട് ഡാന്‍സ് കളിക്കുന്നതെന്നാണ് പലരുടേയും കണ്ടുപിടുത്തം. അപ്പു കണ്ടാല്‍ ഹരിയേട്ടന്‍ തീര്‍ന്നു.. ഹരിയേട്ടന്‍ അപ്പുവിന്‍റെ കൂടെയേ നന്നായി ഡാന്‍സ് ചെയ്യൂ തുടങ്ങിയ കമന്‍റുകളാണ് വീഡിയോയ്ക്ക് ആരാധകര്‍ കൊടുത്തിരിക്കുന്നത്.

വീഡിയോ കാണാം

YouTube video player