സംഗീത ആല്‍ബങ്ങളിലൂടെ മലയാളിക്ക് സുപരിചിതയായ താരമാണ് പാര്‍വതി കൃഷ്ണ. മിഞ്ചി എന്ന ആല്‍ബത്തിലൂടെയാണ് താരം പ്രേക്ഷകശ്രദ്ധ നേടുന്നത്. ശേഷം മലയാളം സീരിയലുകളില്‍ പാര്‍വതി പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. പാർവതി കൃഷ്ണയും ഗായകനായ ബാലഗോപാലും ആരാധകർക്ക് മുമ്പിൽ പുതിയ വിശേഷവുമായാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. വിവാഹ വാർഷിക ദിനത്തിലാണ് മനോഹരമായ ഒരു ചിത്രം പങ്കിട്ടുകൊണ്ട് പാർവതി താൻ ഒമ്പത് മാസം ഗർഭിണിയാണെന്ന് അറിയിച്ചിരിക്കുന്നത്.

'ഒമ്പത് എപ്പോഴും എനിക്ക്  പ്രത്യേക നമ്പറാണ്. ഞാൻ ജനിച്ചത് ഏപ്രിൽ ഒമ്പതിനാണ്. നവംബർ ഒമ്പതിന് ഞാൻ എന്റെ സ്റ്റാറ്റസ് മിസ്സിൽ നിന്ന് മിസിസ്സ് മാറ്റിയ ദിവസം.... എന്റെ ഗർഭപാത്രത്തിനുള്ളിൽ മറ്റൊരു ഹൃദയമിടിപ്പ് കേട്ട ദിവസം, ഏറ്റവും എന്റെ ജീവിതത്തിൽ ഞാൻ കേട്ട മനോഹരമായ സംഗീതം, അതെ ഇത് ഏപ്രിൽ 9 2020 ൽ ആയിരുന്നു. ബാലഗോപാൽ, എനിക്ക് വിഷമകരമായ ഒരു ദിനം കഴിയുമ്പോൾ എന്റെ മാനസിനെ ഉണർത്താൻ എന്താണ് ചെയ്യേണ്ടതെന്ന് നിങ്ങൾക്ക് കൃത്യമായി അറിയാം'- പാർവതി കുറിക്കുന്നു. മറ്റേണിറ്റി ഫോട്ടോ ഷൂട്ടിൽ നിന്നുള്ള മനോഹരമായ ഏതാനും ചിത്രങ്ങളും പാർവതി പങ്കുവച്ചിട്ടുണ്ട്.

ഏയ്ഞ്ചൽസ്’ എന്ന ചിത്രത്തിലും പാർവതി അഭിനയിച്ചിരുന്നു. വിശേഷം പങ്കുവച്ചതിന് തൊട്ടുപിന്നാലെ, മാതാപിതാക്കൾക്ക് ആശംസകൾ നേരുന്ന കമന്റുകളുമായ ടിവി താരങ്ങളായ ലക്ഷ്മി നക്ഷത്ര, സ്നേഹ ശ്രീകുമാർ എന്നവർ രംഗത്തെത്തി.