2000 മുതൽ 2020 വരെ റിമിക്കുണ്ടായ മാറ്റമാണ് വീഡിയോയിൽ പറയുന്നത്. എന്തൊരു മാറ്റമാണ് റിമിക്കെന്നാണ് ആരാധകരുടെ കമന്റുകൾ.
ഗായികയെന്ന നിലയില്‍ മാത്രമല്ല അവതാകരയെന്ന നിലയിലും ശ്രദ്ധേയയാണ് റിമി ടോമി. സോഷ്യല്‍ മീഡിയയില്‍ വളരെയധികം സജീവമായ റിമിയുടെ പോസ്റ്റുകള്‍ എപ്പോഴും ശ്രദ്ധ നേടാറുണ്ട്. വ്യായാമവും ഡയറ്റുമൊക്കെയായി ആരോഗ്യകാര്യത്തിൽ പഴയതിലും ശ്രദ്ധ നൽകുന്ന ഒരു റിമിയെ ആണ് ഇപ്പോൾ കാണാൻ കഴിയുക. ഇതിന്റെ വീഡിയോകളും ചിത്രങ്ങളും റിമി പങ്കുവയ്ക്കാറുമുണ്ട്.
ഇപ്പോൾ റിമി പങ്കുവച്ച ഒരു വീഡിയോ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. 2000 മുതൽ 2020 വരെ റിമിക്കുണ്ടായ മാറ്റമാണ് വീഡിയോയിൽ പറയുന്നത്. എന്തൊരു മാറ്റമാണ് റിമിക്കെന്നാണ് ആരാധകരുടെ കമന്റുകൾ. ശ്രീനാഥ് രാജൻ എന്നയാൾ സമ്മാനിച്ചതാണ് വീഡിയോ എന്ന് റിമി പറയുന്നു. അദ്ദേഹത്തിന് നന്ദി അറിയിച്ചാണ് താരം വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
