മിനിസ്‌ക്രീന്‍ അവതാരകര്‍ എന്നു പറഞ്ഞാല്‍ സിനിമാ താരങ്ങളേയും മിനിസ്‌ക്രീന്‍ താരങ്ങളേയും പോലെതന്നെയാണ് ആരാധകര്‍ക്ക്. ചുരുങ്ങിയ കാലംകൊണ്ട് മലയാളികളുടെ മനസ്സില്‍ ഇടംപിടിച്ച അവതാരകയാണ് ലക്ഷ്മി നക്ഷത്ര. ഭാഷാശൈലിയും അവതരണത്തിലെ വ്യത്യസ്തയുമാണ് ലക്ഷ്മിയെ വേറിട്ടുനിര്‍ത്തുന്നത്. തന്റെ ജീവിതത്തിലെ എല്ലാ വിശേഷങ്ങളും ലക്ഷ്മി ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. അടുത്തിടെയാണ് വിശേഷങ്ങള്‍ വീഡിയോയിലൂടെ പങ്കുവയ്ക്കാനായി ലക്ഷ്മി യൂട്യൂബ് ചാനല്‍ തുടങ്ങിയതും. കഴിഞ്ഞ ദിവസം താരം യൂട്യൂബിലൂടെ പങ്കുവച്ച വീഡിയോയാണ് ആരാധകര്‍ വൈറലാക്കിയിരിക്കുന്നത്.

സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ക്ക് പരിചിതയായ ലക്ഷ്മിയുടെ ക്യൂട്ട് പപ്പിയായ പാപ്പുവിന്റെ ബ്യൂട്ടിപാര്‍ലര്‍ ട്രിപ്പാണ് ലക്ഷ്മി കഴിഞ്ഞ ദിവസം യൂട്യൂബിലൂടെ പങ്കുവച്ചത്. ലക്ഷ്മിയും അമ്മയും കൂടിയാണ് പാപ്പുവിനെ സുന്ദരിയാക്കാനായി പാര്‍ലറിലേക്ക് പോയിരിക്കുന്നത്. മുടി വെട്ടിയൊതുക്കി കുളിച്ച് മിനുങ്ങിയപ്പോള്‍ പാപ്പു കൂടുതല്‍ സുന്ദരിയായെന്നാണ് ആരാധകര്‍ പറയുന്നത്. ആദ്യമേ സുന്ദരിയായ പാപ്പു കൂടുതല്‍ സുന്ദരിയാകുകയാണ് ചെയ്തതെന്നാണ് ലക്ഷ്മി വീഡിയോയിലൂടെ പറയുന്നത്.

ബ്യൂട്ടിപാര്‍ലറിലെ മണി എന്ന ഹിന്ദി ഭയ്യയാണ് പാപ്പുവിനെ ഒരുക്കുന്നതും മറ്റും. വീഡിയോയില്‍ നിറഞ്ഞുനില്‍ക്കുന്ന മണിചേട്ടന് വരെ ഫാന്‍സ് ഉണ്ടെന്നാണ് യൂട്യൂബിലെ കമന്റുകളിലൂടെ ആരാധകര്‍ പറയുന്നത്. പാപ്പുവിനോട് അന്വേഷണം പറയണമെന്നും നിരവധി ആരാധകര്‍ വീഡിയോയ്ക്ക് കമന്റായി പറയുന്നുണ്ട്. പാപ്പുവിൻറെ ഫോട്ടോഷൂട്ട് വേണമെന്നാണ് ചിലരുടെ അഭിപ്രായം. ട്രിപ്പിന്റെ ചിത്രങ്ങള്‍ ലക്ഷ്മി ഇന്‍സ്റ്റഗ്രാമിലൂടെയും പങ്കുവച്ചിട്ടുണ്ട്.

വീഡിയോ കാണാം