സോഷ്യല്‍മീഡിയയില്‍ സജീവമായ സൗഭാഗ്യ കഴിഞ്ഞ ദിവസങ്ങളിലായി പങ്കുവച്ച ഫോട്ടോഷൂട്ട് ചിത്രങ്ങളെല്ലാം തരംഗമായിരുന്നു, അതിനു പിന്നാലയാണ് പുതിയൊരു കുട്ടിചിത്രവുമായി സൗഭാഗ്യ എത്തിയത്.

ടിക് ടോക് എന്ന പ്ലാറ്റ്‌ഫോമിലൂടെ മലയാളികളുടെ ഹൃദയത്തിലേറിയ താരമാണ് സൗഭാഗ്യ വെങ്കിടേഷ്. അമ്മയും അമ്മമ്മയെല്ലാം മിനി സ്‌ക്രീനിലേയും, ബിഗ് സ്‌ക്രീനിലേയും താരങ്ങളാണെങ്കിലും സൗഭാഗ്യ ഇതുവരേയും അതിന് മുതിര്‍ന്നിട്ടില്ല. എങ്കിലും ടിക് ടോക് പോലുള്ള അഭിനയപ്രാധാന്യമുള്ള രംഗത്തെല്ലാം താരം ഉണ്ടായിരുന്നുതാനും. കാലങ്ങളായി നൃത്തം അഭ്യസിക്കുന്ന സൗഭാഗ്യയുടെ ഭര്‍ത്താവായ അര്‍ജുനും നൃത്തലോകത്തുതന്നെയാണ്.

സോഷ്യല്‍മീഡിയയില്‍ സജീവമായ സൗഭാഗ്യ കഴിഞ്ഞ ദിവസങ്ങളിലായി പങ്കുവച്ച ഫോട്ടോഷൂട്ട് ചിത്രങ്ങളെല്ലാം തരംഗമായിരുന്നു, അതിനു പിന്നാലയാണ് പുതിയൊരു കുട്ടിചിത്രവുമായി സൗഭാഗ്യ എത്തിയത്. കുട്ടിഞാന്‍ എന്നുപറഞ്ഞാണ് സൗഭാഗ്യ ചിത്രം പങ്കുവച്ചിരിക്കുന്നത്. സുന്ദരിയായ കുട്ടിസൗഭാഗ്യയെക്കണ്ട് ആരാധകര്‍ അന്തംവിട്ടു. സൗഭാഗ്യയുടെ പല കുട്ടിഫോട്ടോകളും കണ്ടിട്ടുണ്ടെങ്കിലും, ഇത്തരത്തില്‍ സുന്ദരിയായ ഫോട്ടോ ആദ്യമാണെന്ന് കരുതിയിരിക്കുമ്പോഴാണ് ആരാധകര്‍ അറിയുന്നത്, ആ ഫോട്ടോ, ഒറിജിനല്‍ അല്ലെന്ന്. ഫോട്ടോ എഡിറ്റിംങ് ആപ്പുവഴി സൗഭാഗ്യ ഉണ്ടാക്കിയ ചിത്രമാണ് ആരാധകര്‍ ഏറ്റെടുത്തത്.