അപര്‍ണ ഗര്‍ഭിണിയാണെന്ന് കഴിഞ്ഞദിവസമാണ് പരമ്പരയില്‍ എല്ലാവരും അറിയുന്നത്. ബാങ്കില്‍ ജോലി കിട്ടിയ താരം ജോലിക്ക് പോകുന്നതും വലിയ സന്തോഷത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചിരുന്നത്.

കൂട്ടുകുടുംബത്തിലെ മനോഹരമായ സന്ദര്‍ഭങ്ങളും, ദാമ്പത്യജീവിതത്തിലെ മനോഹരമായ പ്രണയനിമിഷങ്ങളും മലയാളിക്ക് മുന്നിലെത്തിക്കുന്ന പരമ്പരയാണ് സാന്ത്വനം. സഹോദരന്മാരുടെ സ്‌നേഹവും അവരുടെ കുടുംബവുമെല്ലാമാണ് പരമ്പര പറയുന്നത്. എല്ലാ താരങ്ങള്‍ക്കും ഒരുപോലെതന്നെ പ്രാധാന്യമുള്ള പരമ്പരയില്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട കഥാപാത്രങ്ങള്‍ ശിവനും അഞ്ജലിയുമാണ്. ഇരുവരും തമ്മില്‍ പിരിഞ്ഞിരിക്കുന്നതും, പിരിഞ്ഞിരിക്കുന്നവരുടെ മാനസിക സംഘര്‍ഷങ്ങളിലൂടെയെല്ലാമാണ് ഇപ്പോള്‍ പരമ്പര മുന്നോട്ട് പോകുന്നത്. ശിവന്റെ ഏട്ടന്‍ ഹരികൃഷണന്റെ ഭാര്യയായ അപര്‍ണയുടെ പുതിയ വിശേഷമാണ് ആരാധകര്‍ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്.

അപര്‍ണ ഗര്‍ഭിണിയാണെന്ന് കഴിഞ്ഞ ദിവസമാണ് പരമ്പരയില്‍ എല്ലാവരും അറിയുന്നത്. ബാങ്കില്‍ ജോലി കിട്ടിയ താരം ജോലിക്ക് പോകുന്നതും വലിയ സന്തോഷത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചിരുന്നത്. ഇതിപ്പോള്‍ സന്തോഷമെല്ലാം അപര്‍ണയ്ക്കും ഹരിക്കും, സങ്കടമെല്ലാം ശിവനു അഞ്ജലിക്കുമാണല്ലോയെന്നാണ് ആളുകള്‍ പറയുന്നത്. ഏതായാലും സാന്ത്വനം വീട്ടിലെ ആദ്യത്തെ കുട്ടി വരുന്നത് പരമ്പരയിലും, പുറത്ത് ആരാധകരുടെ ഇടയിലും സന്തോഷത്തിന്റെ തുടക്കമായിരിക്കുകയാണ്.

എന്നാല്‍ ശിവാഞ്ജലിയെ പെട്ടന്ന് ഒന്നിപ്പിക്കണമെന്നാണ് സാന്ത്വനത്തിന്റെ എല്ലാ പ്രൊമോ വീഡിയോയിലും ആരാധകര്‍ കമന്റായി ഇടുന്നത്. കൂടാതെ എത്രയുംപെട്ടന്ന് പുതിയ കുട്ടിത്താരത്തെ കാണാന്‍ പറ്റിയാല്‍ മതിയെന്നും ആരാധകര്‍ പറയുന്നുണ്ട്. സാധാരണഗതിയില്‍ സീരിയല്‍ പ്രസവം എന്നൊരു ടേം തന്നെയുണ്ട്. അതുകൊണ്ടുതന്നെയാണ് പെട്ടന്നുതന്നെ കുട്ടിത്താരത്തെ കാണാന്‍ പറ്റുമോയെന്ന് ആളുകള്‍ ചോദിക്കുന്നതും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona