ഷ്യാനെറ്റിലെ ജനപ്രിയ പരമ്പര 'വാനമ്പാടി' അവസാനിച്ചെങ്കിലും പ്രേക്ഷകരുടെ മനസില്‍ ഇപ്പോഴുമുണ്ട് അതിലെ കഥാപാത്രങ്ങള്‍. പരമ്പരയില്‍ ഏറ്റവുമധികം ആരാധകരെ സ്വന്തമാക്കിയ ഒരു കഥാപാത്രമായിരുന്നു സുചിത്ര അവതരിപ്പിച്ച 'പത്മിനി'. മലയാളം പരമ്പരകളിലൂടെ മലയാളിക്ക് സുപരിചിതയായ സുചിത്രയെ കരിയറില്‍ അടയാളപ്പെടുത്തിയത് വാനമ്പാടിയാണെന്നു വേണം പറയാന്‍. ഇനി മറ്റൊരു സീരിയലിലേക്ക് ഇല്ലെന്നും പാഷനു പുറകെയാണ് ഇനിയുള്ള കാലമെന്നും സുചിത്ര പറഞ്ഞിരുന്നു.

സോഷ്യല്‍ മീഡിയയില്‍ സജീവമായ സുചിത്ര കഴിഞ്ഞ ദിവസങ്ങളിലായി പങ്കുവച്ച കിടിലന്‍ ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. 'നൃത്തം ജീവിത്തതിന്റെ കാലാതീതമായ വ്യാഖ്യാനമാണ്. നമ്മള്‍ നമ്മളായിരിക്കുക, നമുക്ക് സന്തോഷം കിട്ടുന്നത് ചെയ്യുക' എന്നുമാണ് തന്റെ ഏറ്റവും പുതിയ ചിത്രങ്ങളോടൊപ്പം സുചിത്ര കുറിച്ചിരിക്കുന്നത്. ഇപ്പോള്‍ വീണ്ടും സുന്ദരിയായല്ലോ എന്നാണ് ആരാധകര്‍ സുചിത്രയോട് ചോദിക്കുന്നത്.

ഇപ്പോഴും ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്ന കഥാപാത്രമാണ് പത്മിനിയെന്നും കരിയറിലെ തന്നെ വലിയ വഴിത്തിരിവായിരുന്നു വാനമ്പാടിയെന്നുമൊക്കെ സുചിത്ര പറഞ്ഞിരുന്നു. നേരത്തെതന്നെ പറഞ്ഞിരുന്നതുപോലെ നൃത്തത്തില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തുകയാണ് സുചിത്ര ഇപ്പോള്‍. മനോഹരമായ നൃത്തവേഷത്തില്‍ സുചിത്ര് പങ്കുവച്ച ഫോട്ടോയും ആരാധകര്‍ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. ആറാം വയസു മുതല്‍ സുചിത്ര അഭിനയരംഗത്തുണ്ട്. ആറാം ക്ലാസ്സില്‍ പഠിക്കുമ്പോളായിരുന്നു കൃഷ്ണകൃപാ സാഗരത്തിലെ ദുര്‍ഗ്ഗയായി താരം വേഷമിടുന്നത്. ശേഷം ഇന്നോളം മിനി സ്‌ക്രീനില്‍ സജീവമായിരുന്ന സുചിത്ര ഇപ്പോഴാണ് മിനിസ്‌ക്രീനില്‍ നിന്നും വിട്ടുനില്‍ക്കുന്നത്.