വാനമ്പാടി പരമ്പരയിലെ നിര്‍മ്മല എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഉമാനായര്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരമാണ്. തനതായ അഭിനയ മികവുകൊണ്ടും, സ്വതസിദ്ധമായ അഭിനയശൈലികൊണ്ടുമാണ് ഉമാനായര്‍ പ്രേക്ഷകഹൃദയം കീഴടക്കുന്നത്. പരമ്പരയിലും സിനിമയിലും മാത്രമല്ല സോഷ്യല്‍മീഡിയയിലും ആരാധകരുടെ നിര തന്നെയുണ്ട് ഉമാനയര്‍ക്ക്. ഷൂട്ടിംഗ് സെറ്റിലെ ഇടവേളകളിലും അല്ലാതെയും ഉമാനായര്‍ സോഷ്യല്‍മീഡിയയില്‍ സജീവമാണ്.

കഴിഞ്ഞദിവസം താരം പങ്കുവച്ച ചിത്രമാണിപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. വാനമ്പാടി പരമ്പരയുടെ ഷോട്ട്‌ബ്രേക്കില്‍ പകര്‍ത്തിയചിത്രമാണ് ഉമാ നായര്‍ പങ്കുവച്ചത്. 'ശ്രീ മംഗലം വീട് കുറച്ചു തിരക്കില്‍ ആണേ.. എന്നാലും ഇടനേരത്തെ ഫോട്ടോ പിടിത്തം ഞങ്ങള്‍ മുടക്കില്ല' എന്നാണ് ചിത്രത്തിന് ഉമാനായര്‍ ക്യാപ്ഷന്‍ ഇട്ടിരിക്കുന്നത്. എന്നാല്‍ ചിത്രത്തിന്റെ സവിശേഷത ഇതൊന്നുമല്ല. ചിത്രത്തില്‍ പരമ്പരയിലെ വില്ലന്മാരൊന്നും ഇല്ലായെന്നതാണ് പ്രത്യേകത. അത് ആരാധകര് ചോദിക്കുന്നുമുണ്ട്. വില്ലന്മാരില്ലാത്തത് നന്നായി, ഇല്ലെങ്കില്‍ പിടിക്കുന്ന ചിത്രംവരെ കുളമാക്കിയേനെ എന്നാണ് മിക്കവരും പറയുന്നത്.

ചിത്രത്തില്‍ തംബുരു, അനുമോള്‍, മോഹന്റെ അമ്മ, ചന്ദ്രന്‍, മോഹന്‍ എന്നീ കഥാപാത്രങ്ങളെയെല്ലാം കാണാം. മോഹന്റെ ആക്‌സിഡന്റും അനുബന്ധമായുള്ള പ്രശ്‌നങ്ങളുമാണ് ശ്രീമംഗലത്ത് നിലവില്‍ നടക്കുന്നത്. ആ തിരക്കിനിടയിലും ചിത്രം പകര്‍ത്താനും പങ്കുവയ്ക്കാനും മുടക്കം ഒന്നുമില്ലായെന്നാണ് ഉമാ നായര്‍ ചിത്രം പങ്കുവച്ചുകൊണ്ട് പറയുന്നത്.