നൃത്തവും ആങ്കറിംഗുമായി മുന്നോട്ടുപോകുന്ന സുചിത്ര സോഷ്യല്‍മീഡിയയിലും സജീവമാണ്. കഴിഞ്ഞദിവസം സുചിത്ര പങ്കുവച്ച തന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണിപ്പോള്‍ ആരാധകര്‍ക്കിടയില്‍  തരംഗമായിരിക്കുന്നത്.

ഏഷ്യാനെറ്റിലെ ജനപ്രിയ പരമ്പരയായിരുന്ന 'വാനമ്പാടി' (Vanambadi Serial) അവസാനിച്ച് കുറച്ചായെങ്കിലും അതിലെ കഥാപാത്രങ്ങള്‍ ഇപ്പോഴും ആരാധകരുടെ മനസ്സില്‍ തന്നെയുണ്ട്. പരമ്പരയില്‍ ഏറ്റവുമധികം ആരാധകരെ സ്വന്തമാക്കിയ ഒരു കഥാപാത്രമായിരുന്നു സുചിത്ര (Suchithra Nair) അവതരിപ്പിച്ച 'പത്മിനി'. പത്മിനിയെന്നത് നെഗറ്റീവ് കഥാപാത്രമായിരുന്നെങ്കിലും നിരവധി ആരാധകരെ സ്വന്തമാക്കാന്‍ സുചിത്രയ്ക്ക് കഴിഞ്ഞിരുന്നു. പത്മിനി എന്ന കഥാപാത്രത്തെ മലയാളിക്ക് എന്നും ഓര്‍ത്തുവയ്ക്കാനാകുന്ന തരത്തിലായിരുന്നു പരമ്പര അവസാനിച്ചതും. വാനമ്പാടിക്കുശേഷം മറ്റൊരു സീരിയലിലേക്ക് ഇല്ലെന്ന് പലപ്പോഴും വ്യക്തമാക്കിയിരുന്ന സുചിത്ര തന്റെ പാഷനായ നൃത്തവുമായാണ് ഇപ്പോള്‍ മുന്നോട്ട് പോകുന്നത്. അതിനോടൊപ്പംതന്നെ സ്റ്റാര്‍ട്ട് മ്യൂസിക് ആരാദ്യം പാടും എന്ന റിയാലിറ്റി ഷോയുടെ അവതാരക കൂടിയാണ് താരം.


പാഷനുമായി മുന്നോട്ടുപോകുന്ന സുചിത്ര സോഷ്യല്‍മീഡിയയിലും സജീവമാണ്. കഴിഞ്ഞദിവസം സുചിത്ര പങ്കുവച്ച തന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണിപ്പോള്‍ ആരാധകര്‍ക്കിടയില്‍ തരംഗമായിരിക്കുന്നത്. മനോഹരമായ നീല ഫുള്‍ഫ്രോക്കില്‍ സുന്ദരിയായാണ് ചിത്രത്തില്‍ സുചിത്രയുള്ളത്. ഫ്രോക്കിനൊപ്പം ലൈറ്റായുള്ള ആഭരണങ്ങളും, നല്ല ഹെയര്‍സ്‌റ്റൈലും താരത്തിന് കൂടുതല്‍ മനോഹാരിത നല്‍കുന്നുണ്ട്. പരമ്പരയ്ക്കുശേഷം നൃത്തതിന് കൂടുതല്‍ ശ്രദ്ധ കൊടുത്തതോടെ സുചിത്ര മെലിഞ്ഞിരുന്നു. അതുവച്ച് തമാശയായ കമന്റുകളോടെയാണ് ആരാധകര്‍ ചിത്രം സ്വീകരിച്ചത്. 'ശ്രീമഗലം വീട്ടില്‍നിന്ന് ആത്മഹത്യാക്കുറിപ്പും എഴുതിവച്ച നേരെ പോയത് ജിമ്മിലേക്കാണല്ലെ' എന്നാണ് ചിത്രത്തിന് ഒരു ആരാധികയുടെ കമന്റ്. 


ചിത്രം പെട്ടെന്നുതന്നെ സോഷ്യല്‍മീഡിയയില്‍ തരംഗമായി മാറി.


ആറാം വയസു മുതല്‍ സുചിത്ര അഭിനയരംഗത്തുണ്ട്. ആറാം ക്ലാസ്സില്‍ പഠിക്കുമ്പോളായിരുന്നു കൃഷ്‍ണകൃപാ സാഗരത്തിലെ ദുര്‍ഗ്ഗയായി താരം വേഷമിടുന്നത്. ശേഷം ഇന്നോളം മിനി സ്‌ക്രീനില്‍ സജീവമാണ് സുചിത്ര.

View post on Instagram