കേരളത്തിൽ അവധിക്കാലം ആഘോഷമാക്കി ബോളിവുഡ് താരം മല്ലിക ഷെരാവത്ത്. പ്രകൃതി ഭംഗി ആസ്വദിച്ച് ആയുർവേദ ചികിത്സയുമായി ദൈവത്തിന്റെ സ്വന്തം നാട്ടിലാണ് മല്ലിക. താരത്തിന്റെ  ക്രിസ്മസ് ന്യൂ ഇയർ ആഘോഷങ്ങൾക്ക് വേദിയായതും ഇവിടെ തന്നെയാണ്. വർഷാവസാനത്തിലെ അവധി ആഘോഷിക്കാനായി എത്തിയതാണ് മല്ലിക.

കേരളത്തിൽ നിന്നുമുള്ള മല്ലികയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു. തന്റെ പ്രിയപ്പെട്ട ഇടം എന്നാണ് ചിത്രത്തോടൊപ്പം മല്ലിക കുറിച്ചിരിക്കുന്നത്. 

ഡർട്ടി പൊളിറ്റിക്സ് ആണ് മല്ലികയുടെതായി പുറത്തിറങ്ങിയ അവസാനം ചിത്രം. പിന്നീട് വെബ് സീരിസിലും താരം അരങ്ങേറി. ഇപ്പോൾ ബിഗ് സ്ക്രീനിലേക്ക് മടങ്ങി വരാനുള്ള തയ്യാറെടുപ്പിലാണ് നടി.