എല്ലാവരും അറിയാന്‍ ആഗ്രഹിച്ച തന്റെ മുടിയുടെ രഹസ്യം വെളിപ്പെടുത്തുകയാണ് താരമിപ്പോള്‍.

കലോത്സവ വേദികളില്‍ നിന്ന് മലയാള സിനിമയിലേക്കെത്തി, ശക്തമായ കഥാപാത്രങ്ങളുമായി സിനാമാരംഗത്ത് ചുവടുറപ്പിച്ച താരമാണ് അനു സിത്താര. അടുത്തിടെ ഇറങ്ങിയ നിരവധി ചിത്രങ്ങളില്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച് അവര്‍ വെള്ളിത്തിരയില്‍ നിറഞ്ഞുനില്‍ക്കുകയാണ്. വയനാട്ടുകാരിയായ അനുവിന് വലിയ ആരാധക കൂട്ടം തന്നെയുണ്ട്. താരത്തിന്റെ മുടിയാണ് ആരാധകര്‍ക്ക് ഏറെയിഷ്ടം എന്നൊരു സംസാരമുണ്ട്. ഏതായാലും തന്റെ മുടിയുടെ രഹസ്യം വെളിപ്പെടുത്തുകയാണ് താരമിപ്പോള്‍.

അടുത്തിടെയാണ് അനു യൂട്യൂബില്‍ ചാനല്‍ തുടങ്ങിയത്. ചാനലിലാണ് താരം തന്റെ മുടിയുടെ രഹസ്യം അമ്മൂമയുടെ കാച്ചിയ എണ്ണയാണെന്നത് പരസ്യമാക്കിയത്. എന്നാല്‍ കാച്ചിയ എണ്ണ എന്നുമാത്രം പറഞ്ഞ് താരം രഹസ്യം നിര്‍ത്തുന്നില്ല. എങ്ങെയാണ് എണ്ണ കാച്ചേണ്ടത് എന്നും അനു പ്രേക്ഷകര്‍ക്ക് പറഞ്ഞുകൊടുക്കുന്നുണ്ട്. കൂടാതെ അമ്മുമ്മേടെ വീട്ടിലെ പട്ടിയേയും കോഴിയേയും വീട്ടിലെ കളിപ്പാട്ടവും അനു വീഡിയോയില്‍ കാണിച്ചുതരുന്നുണ്ട്.

വീഡിയോ കാണാം


വയനാട്ടുകാരിയായ അനു സിത്താര ലോക്ക്ഡൗണ്‍ സമയത്താണ് യൂട്യൂബ് ചാനല്‍ തുടങ്ങുന്നത്. വയനാട്ടിലെ കലാകാരന്മാരെ പരിചയപ്പെടുത്താനും, വയാനാടിന്റെ ദൃശ്യഭംഗി എല്ലാവര്‍ക്കുമായി കാണിക്കാനുമുള്ള ഉദ്യമമാണ് ചാനലെന്നാണ് അനു പറയുന്നത്.