നിരവധി സ്റ്റേജ് ഷോകൾ, ടെലിവിഷൻ പരിപാടികൾ എന്നിവയിലൂടെ മലയാളികളുടെ സ്വീകരണ മുറികളിൽ മീര പരിചിതയാണ്. ആറ് വർഷമായി ഏഷ്യാനെറ്റിലെ കോമഡി സ്റ്റാർസിൽ അവതാരകയായി എത്തുന്നത് മീരയാണ്. നർത്തകി കൂടിയായ മീര മിലി എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുമുണ്ട്. കുറഞ്ഞ കാലം കൊണ്ട് മലയാളികളുടെ മനസിലേക്ക് ഇങ്ങനെയൊക്കെയാണ് മീര ചേക്കേറിയത്.

അടുത്തായിരുന്നു  മീര അനില്‍ വിവാഹിതയായത്. തിരുവനന്തപുരം സ്വദേശി വിഷ്ണുവാണ് മീരയുടെ ഭര്‍ത്താവ്. കൊവിഡ് നിയന്ത്രണങ്ങളോടെയായിരുന്നു വിവാഹം നടന്നത്. ഇപ്പോഴിതാ ഇരുവരുടേയും വിവാഹ ശേഷമുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകായാണ്. മണിമലയാറിലാണ് ഫോട്ടോഷൂട്ട് നടന്നത്. ശ്രീനാഥ് എസ്. കണ്ണനാണ് ചിത്രം പകർത്തിയിരിക്കുന്നത്, അദ്ദേഹം തന്നെയാണ് ഇത് ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നതും.