മാമാങ്കത്തില്‍ കിടിലന്‍ മേക്കോവറില്‍ എത്തുന്ന മമ്മൂട്ടിയാണ് സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചാവിഷയങ്ങളിലൊന്ന്. മമ്മൂട്ടിയുടെ സ്ത്രൈണതയാര്‍ന്ന വേഷത്തിന്‍റെ പിന്നാലെ പോകുന്നവരും സസ്പെന്‍സ് പൊളിച്ചതിനെതിരെ പരിഭവം പറയുന്നവരും അടക്കം സോഷ്യല്‍ മീഡിയയില്‍ മാമാങ്കമാണ്.

എന്നാല്‍ മമ്മൂട്ടിയുടെ സ്ത്രൈണ സ്വഭാവമുള്ള കഥാപാത്രത്തിന് പിന്നാലെ ഭൂതകാലത്തേക്ക് യാത്രനടത്തിയ ആരാധകരുമുണ്ട്. മമ്മൂട്ടി മുമ്പും സ്ത്രീവേഷത്തിലെത്തിയ കഥാപത്രങ്ങള്‍ കണ്ടെത്തി ആഘോഷമാക്കുകയാണ് അവര്‍. പൊട്ടുതൊട്ട് നീണ്ട മുടിയുള്ള ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ലുക്കിലുള്ള ചിത്രമാണ് ആണ് ഇപ്പോള്‍ മാമാങ്കം ചിത്രത്തോടൊപ്പം തന്നെ വൈറലാകുന്നത്. 

1983ല്‍ റീലീസ് ചെയ്ത ഒന്നു ചിരിക്കൂ എന്ന ചിത്രത്തിന്‍റെ ലൊക്കേഷന്‍ ചിത്രിങ്ങളിലൊന്നാണിത്. പിജി വിശ്വംഭരന്‍ സംവിധാന ചെയ്ത ചിത്രത്തില്‍ അടൂര്‍ ബാസി,  സ്വപ്ന, ജലജ, ഉമ്മര്‍ സുകുമാരി എന്നിവരും പ്രധാന വേഷത്തിലെത്തിയിരുന്നു. 36 വര്‍ഷം മുമ്പുള്ള മമ്മൂട്ടിയുടെ പെണ്‍വേഷവും പുതിയതും തമ്മില്‍ താരതമ്യം ചെയ്യുകയാണ് ആരാധകര്‍. 

ഡിസംബര്‍ 12ന് തിയേറ്ററുകളിലെത്തുന്ന മാമാങ്കത്തില്‍ നാല് ഗെറ്റപ്പുകളില്‍ എത്തുന്ന മമ്മൂട്ടിയുടെ മൂന്നെണ്ണം പുറത്തായി കഴിഞ്ഞു. അതിലൊന്നാണ് സ്ത്രൈണത നിറഞ്ഞ ഈ വേഷം.