രേഖാചിത്രം സിനിമയുടെ വിജയാഘോഷത്തിൽ മമ്മൂട്ടി പങ്കെടുത്തു. അദ്ദേഹം ധരിച്ചിരുന്ന ഷൂവിന്റെയും കണ്ണടയുടെയും വിലയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം.
കൊച്ചി: മമ്മൂട്ടി അഭിനയിക്കാത്ത ചിത്രമായിട്ടും മമ്മൂട്ടി നിറഞ്ഞ് നില്‍ക്കുന്ന ചിത്രമാണ് രേഖാചിത്രം. 2025ലെ മലയാളത്തിലെ ആദ്യത്തെ ബ്ലോക്ബസ്റ്ററായി ആസിഫ് അലി പ്രധാന വേഷത്തില്‍ എത്തിയ ചിത്രം മാറിയിരിക്കുകയാണ്. അടുത്തിടെ കൊച്ചിയില്‍ ചിത്രത്തിന്‍റെ സക്സസ് മീറ്റ് നടന്നിരുന്നു. അതില്‍ മുഖ്യ അതിഥിയായി മമ്മൂട്ടിയാണ് പങ്കെടുത്തത്.
ഇതില്‍ മമ്മൂട്ടി ധരിച്ച ഷൂവിന്‍റെയും കണ്ണടയുടെയും വിലയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഇത്തരം ഐറ്റങ്ങള്‍ കണ്ടെത്തി അവതരിപ്പിക്കുന്ന വ്ളോഗര്‍ ക്രോണോഗ്രാഫ് യെഫിനാണ് ഇത് കണ്ടെത്തിയിരിക്കുന്നത്. മമ്മൂട്ടി ധരിച്ചിരിക്കുന്ന ലോഫേര്‍സ് ക്രിസ്ത്യന്‍ ലൊബോര്‍ട്ട എന്ന ഫ്രഞ്ച് കമ്പനിയുടെ ഓഫീസേര്‍സ് വെയറില്‍ പെടുന്നതാണ്. ബ്ലാക് പാറ്റേണ്‍ ലെതറില്‍ തീര്‍ത്തിരിക്കുന്ന ഈ ലോഫേര്‍സിന് ചിത്ര പണികളും ഉണ്ട് മുന്നില്‍ ഗ്ലോസിയും പിന്നില്‍ മാറ്റ് ടെച്ചുമാണ് ഇവയ്ക്ക്. 1,12000 രൂപയാണ് ഈ ഷൂസിന്‍റെ വില വരുന്നത്.
ഇതേ ചടങ്ങില്‍ മമ്മൂട്ടി ധരിച്ച സണ്‍ഗ്ലാസിനും വലിയ വിലയാണ്. കാര്‍ട്ടിയെര്‍ എന്ന ബ്രാന്‍റിന്‍റെ റൗണ്ട് ഷേപ്പ് സണ്‍ ഗ്ലാസാണ് മമ്മൂട്ടി ധരിച്ചിരിക്കുന്നത്. ഒരു യുവി പ്രൊട്ടക്ഷന്‍ സണ്‍ഗ്ലാസാണ് ഇത്. 178 വര്‍ഷത്തെ പാരമ്പര്യമുള്ള ഈ കമ്പനിയുടെ ഈ സണ്‍ഗ്ലാസിന് ഒരു ലക്ഷത്തി പന്ത്രണ്ടായിരം രൂപയാണ് വില വരുന്നത്. സിഎആര്‍ കാര്‍ബിയോ എസ്ബി 6174 എന്നാണ് ഈ സണ്‍ഗ്ലാസിന്‍റെ മോഡല്‍.
അതേ സമയം ജനുവരി ഒൻപതിനാണ് രേഖാചിത്രം തിയറ്ററുകളില്‍ എത്തിയത്. മലയാളത്തില്‍ അപൂര്‍വ്വമായ ഓള്‍ട്ടര്‍നേറ്റ് ഹിസ്റ്ററി എന്ന സബ് ജോണറില്‍ എത്തിയ ചിത്രം ഒരു മിസ്റ്ററി ക്രൈം ഡ്രാമ കൂടിയാണ്. ദി പ്രീസ്റ്റിന് ശേഷം ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്ത ചിത്രത്തില്‍ മലയാളം ഇന്നുവരെ കണ്ടിട്ടില്ലാത്ത ചില സര്‍പ്രൈസുകളുമുണ്ട്.
പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി നേടുന്നതില്‍ ആദ്യദിനം തന്നെ വിജയിച്ച ചിത്രം ബോക്സ് ഓഫീസിലും മികച്ച പ്രതികരണമാണ് നേടുന്നത്. ആദ്യ ആഴ്ചയിൽ തന്നെ മുടക്കുമുതലിന്‍റെ നാലിരട്ടിയാണ് ചിത്രത്തിന്റെ വേൾഡ് വൈഡ് കളക്ഷൻ. 2025ലെ ആദ്യ ബ്ലോക്ക് ബസ്റ്റർ ഹിറ്റായി രേഖപ്പെടുത്തിയ രേഖാചിത്രം ആസിഫ് അലിയുടെ കരിയറിൽ തന്നെ ഏറ്റവും മികച്ച ബോക്സ് ഓഫീസ് ഇനിഷ്യലാണ്. കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നീ ബാനറുകളിൽ വേണു കുന്നപ്പിള്ളിയാണ് രേഖാചിത്രം നിർമ്മിച്ചത്.
വിജയഗാഥ രചിച്ച് മുന്നോട്ട്; ആദ്യ ആഴ്ചയിൽ മുടക്കുമുതലിൻ്റെ നാലിരട്ടി കളക്ഷനുമായി 'രേഖാചിത്രം'
സുലേഖ ചേച്ചിയോട് വാക്ക് പാലിച്ച് ആസിഫ് അലിയും രേഖാചിത്രം ടീമും; ആ രംഗം ഇതാ എത്തി!
