"ഈ മഹാരാജാസ് ജീവിതകാലം പറഞ്ഞുതരും ഒരു താരമായി വളര്‍ന്ന്, ആകാശത്തിന്റെ ഉയരങ്ങളെ കീഴടക്കുവാന്‍ കഠിനമായി യത്‌നിച്ച ഒരു സാദാ മുഹമ്മദ് കുട്ടിയെന്ന യുവാവിന്റെ നിശ്ചയദാര്‍ഢ്യത്തെക്കുറിച്ച്. എത്ര മനോഹരവും തീഷ്ണവുമായിരുന്നിരിക്കണം ആ മഹാരാജാസ് കാലങ്ങള്‍.."

മമ്മൂട്ടിയുടെ ഇതുവരെ കണ്ടിട്ടില്ലാത്ത തരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്. താടി വച്ച്, മെലിഞ്ഞ ലുക്കിലുള്ള മമ്മൂട്ടിയ്‌ക്കൊപ്പം കട്ടിക്കണ്ണട വച്ച മറ്റൊരാള്‍ കൂടിയുണ്ട്. മഹാരാജാസ് കോളെജ് കാലത്തെ മമ്മൂട്ടിയുടെ ചിത്രം ഫേസ്ബുക്കിലൂടെ പങ്കുവച്ചത് സിനിമാ പ്രവര്‍ത്തകനായ ശ്രീനിവാസന്‍ രാമചന്ദ്രന്‍ ആണ്. ചിത്രത്തിന്റെ പിന്നിലെ കഥയും മമ്മൂട്ടിയുടെ കോളെജ് കാലവും ചുരുങ്ങിയ വാക്കുകളില്‍ വിശദീകരിക്കുന്ന ഒരു കുറിപ്പും അദ്ദേഹം എഴുതിയിട്ടുണ്ട്. അതിങ്ങനെ..

ഒരു ചിന്നക്കഥൈ സൊല്ലട്ടുമാ...

കൂട്ടുകാരന്‍ അഖിലേഷിന്റെ (മഹാരാജാസ്, ഇസ്ലാമിക്ക് ഹിസ്റ്ററി, അമ്മ പറഞ്ഞിട്ടുണ്ട്. അവന്റെ അച്ഛന്‍ ഉമാകാന്ത് ചേട്ടന്‍ ഐ വി ശശിയുടെ അസോസിയേറ്റ് ആയിരുന്നു. ഒരു പടം അനൗണ്‍സ് ചെയ്തതിന്റെ പിറ്റേന്ന് രാവിലെ മുറ്റമടിക്കാന്‍ പടിവാതില്‍ തുറന്നപ്പോള്‍, ചാന്‍സ് ചോദിക്കാന്‍ ആ തണുത്ത വെളുപ്പാന്‍ കാലത്ത് ബസ്സുംകേറി വന്ന മെലിഞ്ഞു നീണ്ടൊരാളെ കണികണ്ട കഥ..

വാശിയല്ല, പിടിവാശി...

എത്ര ചുട്ടുപഴുത്തിട്ടാണെന്നറിയോ നക്ഷത്രങ്ങള്‍ക്കിത്ര തിളക്കം..!

ഈ മഹാരാജാസ് ജീവിതകാലം പറഞ്ഞുതരും ഒരു താരമായി വളര്‍ന്ന്, ആകാശത്തിന്റെ ഉയരങ്ങളെ കീഴടക്കുവാന്‍ കഠിനമായി യത്‌നിച്ച ഒരു സാദാ മുഹമ്മദ് കുട്ടിയെന്ന യുവാവിന്റെ നിശ്ചയദാര്‍ഢ്യത്തെക്കുറിച്ച്. എത്ര മനോഹരവും തീഷ്ണവുമായിരുന്നിരിക്കണം ആ മഹാരാജാസ് കാലങ്ങള്‍..

മഹാരാജാസ് കോളേജിലെ ഒരു കാലത്തെ ഡ്രാമ ക്ലബിലെ സ്ഥിരം സാന്നിദ്ധ്യമായി, അഭിനയജീവിതത്തിലെ തീക്ഷ്ണമായ ചവിട്ടുപാതകള്‍ താണ്ടി സിനിമയിലേക്ക് എത്തിപ്പെടുന്നതിന് വളരെ മുന്‍പത്തെ മമ്മൂക്കയുടെ കോളേജ്കാല ചിത്രമാണിത്. പ്രിയ സ്‌നേഹിതനും പിന്നീട് എറണാകുളം കളക്ടറുമായ വിശ്വംഭരന്‍ സാറാണ് ഗ്ലാസ് വെച്ചു നില്‍ക്കുന്നത്.