മമ്മൂട്ടിയോട് കൊച്ചുകുട്ടി സുഖവിവരം ചോദിക്കുന്നതും മമ്മൂട്ടി അതിന് രസകരമായ മറുപടി നൽകുന്നതുമാണ് വീഡിയോ.
വഴിയരികിൽ കണ്ട കുഞ്ഞിനോട് കുശലം പറയുന്ന മമ്മൂട്ടിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. കാറിലിരിക്കുന്ന മമ്മൂട്ടിയോട് കൊച്ചുകുട്ടി സുഖവിവരം ചോദിക്കുന്നതും മമ്മൂട്ടി അതിന് രസകരമായ മറുപടി നൽകുന്നതുമാണ് വീഡിയോ.
അസ്സലാമു അലൈക്കും പറയുന്ന കുട്ടിയോട് വാ അലൈക്കുമുസ്സലാം എന്ന് മമ്മൂട്ടി പറയുന്നു.പിന്നാലെ എന്തെല്ലാ വിശേഷം, സുഖമാണോ എന്ന് കുട്ടിയുടെ ചോദ്യം. നല്ല വിശേഷം.. സുഖമാണ് എന്ന് താരത്തിന്റെ മറുപടി. വീഡിയോ ഇതിനകം നിരവധി പേർ ഏറ്റെടുത്തു കഴിഞ്ഞു. നിരവധി ഗ്രൂപ്പുകളിലും വീഡിയോ പങ്കുവെച്ചിട്ടുണ്ട്.
