Asianet News MalayalamAsianet News Malayalam

'മണിസാറി'നെ നേരില്‍കണ്ടതിന്റെ ആവേശത്തില്‍ പ്രേക്ഷകര്‍; ആരവങ്ങളിലേക്ക് മമ്മൂട്ടി-വീഡിയോ

കേരളത്തില്‍ മാത്രം 161 തീയേറ്ററുകളില്‍ റിലീസ് ചെയ്യപ്പെട്ട ചിത്രത്തിന് എല്ലാ കേന്ദ്രങ്ങളിലും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തിന്റെ വിജയാഘോഷങ്ങളുടെ ഭാഗമായി തൃശൂര്‍ രാഗം തീയേറ്ററില്‍ ഇന്നലെ 'ഉണ്ട' ടീം എത്തി.
 

mammootty unda success celebration video
Author
Thiruvananthapuram, First Published Jun 17, 2019, 2:17 PM IST

മലയാളത്തിലെ അടുത്ത സൂപ്പര്‍ഹിറ്റിലേക്കുള്ള കുതിപ്പ് തുടങ്ങിയിരിക്കുകയാണ് മമ്മൂട്ടി നായകനായ 'ഉണ്ട'. ഹര്‍ഷാദിന്റെ തിരക്കഥയില്‍ ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ചിത്രത്തിന് ആദ്യദിനം മുതല്‍ മികച്ച മൗത്ത് പബ്ലിസിറ്റിയാണ് ലഭിക്കുന്നത്. കേരളത്തില്‍ മാത്രം 161 തീയേറ്ററുകളില്‍ റിലീസ് ചെയ്യപ്പെട്ട ചിത്രത്തിന് എല്ലാ കേന്ദ്രങ്ങളിലും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തിന്റെ വിജയാഘോഷങ്ങളുടെ ഭാഗമായി തൃശൂര്‍ രാഗം തീയേറ്ററില്‍ ഇന്നലെ 'ഉണ്ട' ടീം എത്തി. എസ്‌ഐ മണികണ്ഠന്‍ എന്ന നായക കഥാപാത്രത്തെ അവതരിപ്പിച്ച മമ്മൂട്ടി ഉള്‍പ്പെടെയുള്ളവര്‍ തീയേറ്ററിലെത്തി. മമ്മൂട്ടി എത്തുന്നതറിഞ്ഞ് തീയേറ്ററിലും പരിസരങ്ങളിലും ആരാധകരുടെ വലിയ സംഘം കാത്തുനിന്നിരുന്നു. ഹര്‍ഷാരവങ്ങള്‍ക്കിടയിലേക്ക് വന്നിറങ്ങിയ മമ്മൂട്ടി ആരാധകര്‍ക്കൊപ്പം കേക്ക് മുറിച്ചും നന്ദി അറിയിച്ചുമാണ് തിരികെ പോയത്.

ഛത്തിസ്ഗഡിലേക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകുന്ന മലയാളി പൊലീസ് സംഘത്തിന്റെ കഥയാണ് 'ഉണ്ട' പറയുന്നത്. ഛത്തിസ്ഗഡിലും കേരളത്തിലും കര്‍ണാടകത്തിലുമായിട്ടായിരുന്നു ചിത്രീകരണം. 131 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തിന് യു സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചത്. എട്ട് കോടിയാണ് ചിത്രത്തിന്റെ ബജറ്റ്. ബോക്‌സ്ഓഫീസില്‍ വിജയം നേടിയ 'അനുരാഗ കരിക്കിന്‍ വെള്ളം' ഒരുക്കിയ ഖാലിദ് റഹ്മാന്‍ ആണ് സംവിധാനം. ഹര്‍ഷാദിന്റേതാണ് തിരക്കഥ. സംഗീതം പ്രശാന്ത് പിള്ള. ഷൈന്‍ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, സുധി കോപ്പ, ദിലീഷ് പോത്തന്‍, അലന്‍സിയര്‍, അര്‍ജുന്‍ അശോകന്‍, ലുക്മാന്‍ തുടങ്ങിയവര്‍ കഥാപാത്രങ്ങളാവുന്നു.

Follow Us:
Download App:
  • android
  • ios