മലയാളത്തിന്‍റെ പ്രിയതാരം മമ്മൂട്ടിയുടെ ജന്മദിന സെപ്തംബര്‍ ഏഴിന്. അതിന്‍റ ആവേശത്തിലാണ് ആരാധകര്‍. 68 വയസ് തികയുന്ന മമ്മൂക്കയുടെ പ്രായം അദ്ദേഹത്തെ കാണുന്ന ആര്‍ക്കും വിശ്വസിക്കാനാകുന്നില്ല. പിറന്നാളിനോടനുബന്ധിച്ച് തയ്യാറാക്കിയ ഒരു വീഡിയോ ആണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. താരത്തിന്റെ പ്രായം 68 ആണെന്ന് വിശ്വസിക്കാൻ കഴിയുന്നില്ലെന്ന് ഈ വീഡിയോയില്‍ വ്യക്തമാണ്.  മമ്മൂട്ടിയുടെ ഫോട്ടോ കാണിച്ച് അദ്ദേഹത്തിന്റെ പ്രായം എത്രയാണെന്ന് വിദേശികളോട് ചോദിക്കുന്നതാണ് വീഡിയോ.

വീഡിയോയിൽ മമ്മൂട്ടിയുടെ പ്രായം വിദേശികളില്‍ മിക്കവരും 35 മുതൽ 50 വരെയാണെന്ന് പറയുന്നത്. താരത്തിന്റെ ശരിക്കുള്ള പ്രായം 68 ആണെന്ന് പറയുമ്പോള്‍  അമ്പരന്ന് നില്‍ക്കുന്നതാണ് കാണാന‍് സാധിക്കുന്നത്. സെപ്തംബർ ഏഴിനാണ് മമ്മൂട്ടിക്ക് 68 വയസ് തികയുന്നത്.