തന്നെ താമസ സ്ഥലത്ത് അടക്കം പിന്തുടർന്ന് ശല്യം ചെയ്‌തെന്ന നടിയുടെ പരാതിയിൽ ആണ് നടപടി. 

കൊച്ചി:നടി പാർവതി തിരുവോത്തിനെ (Parvathy Thiruvothu) ഫോണിൽ വിളിച്ച് ശല്യം ചെയ്ത കൊല്ലം സ്വദേശി അഫ്സലിനെതിരെ (34) കേസ് എടുത്തു. നിരന്തരം ഫോൺ വിളിച്ച് ശല്യം ചെയ്തെന്ന നടിയുടെ പരാതിയിലാണ് പൊലീസിന്റെ (Police) നടപടി കൊല്ലം സ്വദേശിയായ യുവാവിനെതിരെ മരട് പോലീസ് ആണ് കേസ് എടുത്തത്

തന്നെ താമസ സ്ഥലത്ത് അടക്കം പിന്തുടർന്ന് ശല്യം ചെയ്‌തെന്ന നടിയുടെ പരാതിയിൽ ആണ് നടപടി. ഇയാൾ ഭക്ഷണ പദാർഥങ്ങളുമായി നടിയുടെ താമസ സ്ഥലങ്ങളിൽ എത്തി ശല്യം ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു.