ടിക് ടോക്കിലൂടെ മിനിസ്ക്രീനിലേക്ക് എത്തിയ താരം

പാടാത്ത പൈങ്കിളി എന്ന സൂപ്പർഹിറ്റ് പരമ്പരയിലൂടെ മലയാളികളുടെ മനം കവർന്ന താരമാണ് മനീഷ. ഒരുപക്ഷേ മനീഷയെന്ന പേരിനേക്കാൾ കൺമണിയെന്ന് പറഞ്ഞാലാകും ടെലിവിഷൻ ആരാധകർക്ക് താരത്തെ അറിയുക. ടിക് ടോക്കിലൂടെ ആയിരുന്നു മനീഷയുടെ തുടക്കം. പിന്നീട് ടെലിവിഷനിലേക്കെത്തിയ താരം വളരെ പെട്ടെന്നാണ് ആരാധകരുടെ സ്വന്തം കൺമണിയായി മാറിയത്.

ഒരു അനാഥ പെൺകുട്ടിയുടെ അതിജീവന കഥ പറയുന്ന പരമ്പരയാണ് പാടാത്ത പൈങ്കിളി. പരമ്പരയില്‍ ഒരു ശ്രദ്ധേയമായ വേഷമാണ് താരം കൈകാര്യം ചെയ്യുന്നത്. വ്യത്യസ്‍തതയുള്ള കഥാവതരണ രീതിയാണ് പാടാത്ത പൈങ്കിളിയെ മറ്റു മിനിസ്ക്രീന്‍ പരമ്പകളില്‍ നിന്ന് വേറിട്ടു നിര്‍ത്തുന്നത്. പരമ്പരയിൽ വലിയ സ്വീകാര്യതയുള്ള താരത്തിന് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളായ ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലുമായി നിരവധി ആരാധകര്‍ ഉണ്ട്. നിരന്തരം ഫോട്ടോഷൂട്ടുമായി എത്തുന്ന മനീഷയുടെ പുതിയ ഫോട്ടോഷൂട്ട് ആണ് ആരാധകർ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്.

View post on Instagram

റെഡ് റോസ് ഫ്രോക്കിലാണ് താരം പുതിയ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. സീരിയസ് ലുക്കില്‍, സ്പ്രിങ് സ്റ്റൈലിൽ മുടി കെട്ടിയാണ് താരം ചിത്രത്തിന് പോസ് ചെയ്തിരിക്കുന്നത്. അടുത്തിടെ മനീഷ ഗ്ലാമറസ് ലുക്കിൽ പ്രത്യക്ഷപ്പെട്ട ഫോട്ടോഷൂട്ടും പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകിരിച്ചിരുന്നു.

View post on Instagram

'പാടാത്ത പൈങ്കിളി'

പുതുമുഖങ്ങളുമായാണ് എത്തിയതെങ്കിലും മലയാളികൾ ചുരുങ്ങിയ കാലം കൊണ്ട് ഏറ്റെടുത്ത പരമ്പരകളിൽ ഒന്നാണ് ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന 'പാടാത്ത പൈങ്കിളി'. വ്യത്യസ്‍തതയുള്ള കഥാവതരണ രീതി പാടാത്ത പൈങ്കിളിയെ മറ്റു പരമ്പകളില്‍ നിന്ന് വേറിട്ടതാക്കി. മനീഷയാണ് 'പാടാത്ത പൈങ്കിളി'യിൽ സുപ്രധാന വേഷത്തിൽ എത്തിയതെങ്കിൽ പുതുമുഖം സൂരജ് സൺ ആയിരുന്നു പരമ്പരയിൽ നായകനായി വേഷമിട്ടത്. വൈകാതെ ഇരുവരും പ്രേക്ഷകരുടെ ഇഷ്‍ട താരങ്ങളായി മാറുകയും ചെയ്തു.

ALSO READ : 'പത്തൊമ്പതാം നൂറ്റാണ്ടി'ല്‍ മമ്മൂട്ടിയും മോഹന്‍ലാലും? സര്‍പ്രൈസ് പങ്കുവച്ച് വിനയന്‍