ലളിതമായ ചടങ്ങുകളോടെ തൃപ്പണിത്തുറ ക്ഷേത്രത്തില്‍ വച്ച് മണികണ്ഠനും അഞ്ജലിയും വിവാഹിതരായത്. വിവാഹ ആഘോഷങ്ങൾക്കായി മാറ്റി വച്ച തുകയിൽ നിന്നും ഒരു ഭാഗം ഇരുവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുകയും ചെയ്തിരുന്നു.

‘കമ്മട്ടിപ്പാടം’ എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് മണികണ്ഠൻ ആചാരി.ലോക്ക്ഡൗണിനിടെ ആയിരുന്നു ഈ അതുല്യ പ്രതിഭയും മരട് സ്വദേശിയായ അഞ്ജലിയും തമ്മിൽ വിവാഹിതരായത്. ഇപ്പോഴിതാ തങ്ങളുടെ ജീവിതത്തിലേക്ക് പുതിയൊരു അതിഥി എത്താൻ പോകുന്ന വിവരം പങ്കുവയ്ക്കുകയാണ് താരം. 

ഗർഭിണിയായ ഭാര്യയ്‌ക്കൊപ്പമുള്ള ചിത്രം പോസ്റ്റുചെയ്തു കൊണ്ടാണ് മണികണ്ഠൻ ഈ വാർത്ത പങ്കുവച്ചത്. ‘എല്ലാവരുടെയും പ്രാർത്ഥനകൾ കൂടെയുണ്ടാവണം’ എന്നും അദ്ദേഹം കുറിച്ചു. നടി ശ്രിന്ദ, നടൻ റോഷൻ മാത്യു, ഗായകൻ ഷഹബാസ് അമൻ തുടങ്ങി നിരവധി താരങ്ങളും ഇരുവർക്കും ആശംസകൾ നേർന്നു.

View post on Instagram

ലളിതമായ ചടങ്ങുകളോടെ തൃപ്പണിത്തുറ ക്ഷേത്രത്തില്‍ വച്ച് മണികണ്ഠനും അഞ്ജലിയും വിവാഹിതരായത്. വിവാഹാഘോഷങ്ങൾക്കായി മാറ്റി വച്ച തുകയിൽ നിന്നും ഒരു ഭാഗം ഇരുവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുകയും ചെയ്തിരുന്നു. മലയാളത്തിനപ്പുറം തമിഴിലും ശ്രദ്ധിക്കപ്പെടാൻ മണികണ്ഠന് സാധിച്ചു. രജനികാന്ത് ചിത്രം ‘പേട്ട’, വിജയ് സേതുപതി ചിത്രം ‘മാമനിതൻ’ എന്നിവയിൽ എല്ലാം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ മണികണ്ഠനു സാധിച്ചു.