Asianet News MalayalamAsianet News Malayalam

'ടൂ പീസ് ബിക്കിനി എടുത്ത് തന്ന് അയാള്‍ പറ‍ഞ്ഞു ധരിക്ക്': അനുഭവം തുറന്ന് പറഞ്ഞ് മനീഷ കൊയ്‌രാള

സഞ്ജയ് ലീല ബൻസാലിയുടെ ഹീരമാണ്ഡി: ദി ഡയമണ്ട് ബസാർ (2024) എന്ന സീരിസിലൂടെ ഒടിടി അരങ്ങേറ്റം ഈ വര്‍ഷം മനീഷ നടത്തിയിട്ടുണ്ട്.

Manisha Koirala recalls toxic 90s photographer who scolded her for not wearing a bikini vvk
Author
First Published Jul 9, 2024, 7:55 AM IST

മുംബൈ:  തൊണ്ണൂറുകളിൽ ബോളിവുഡിലെ വനിതാ അഭിനേതാക്കൾ നേരിട്ട ബുദ്ധിമുട്ടുകളും പ്രയാസങ്ങളും വെളിപ്പെടുത്തുകയാണ് നടി മനീഷ കൊയ്‌രാള. ബോളിവു‍ഡിലെ അക്കാലത്തെ മോശം കാര്യങ്ങള്‍ തുറന്നുപറഞ്ഞ നടി. ഒരു മുതിര്‍ന്ന ഫോട്ടോഗ്രാഫറുമായി താന്‍ നടത്തിയ ഏറ്റുമുട്ടലും വിവരിച്ചു.  ഫിലിംഫെയറിന് നൽകിയ അഭിമുഖത്തിലാണ് ഫോട്ടോഷൂട്ടിന് ബിക്കിനി ധരിക്കാൻ വിസമ്മതിച്ചതിന് മുതിർന്ന ഫോട്ടോഗ്രാഫർ തന്നോട് കയര്‍ത്തത് മനീഷ വെളിപ്പെടുത്തിയത്.

തന്‍റെ അനുഭവം പങ്കുവെച്ചുകൊണ്ട് മനീഷ പറഞ്ഞു, “കരിയറിന്‍റെ തുടക്കത്തിൽ ഒരു പോര്‍ട്ട് ഫോളിയോ തയ്യാറാക്കാന്‍ ഫോട്ടോകള്‍ എടുക്കാന്‍ ഞാന്‍ പോയി.അമ്മയോടൊപ്പമാണ് ആ പ്രശസ്ത ഫോട്ടോഗ്രാഫറുടെ അടുത്ത് പോയത്. ആദ്യം തന്നെ നീയാണ് അടുത്ത സൂപ്പര്‍ സ്റ്റാര്‍ എന്നൊക്കെ ആ ഫോട്ടോഗ്രാഫർ പറഞ്ഞു. പിന്നീട് ഒരു ഒരു ടു പീസ് ബിക്കിനി എനിക്ക് നല്‍കി അത് ധരിക്കാൻ എന്നോട് ആവശ്യപ്പെട്ടു. ഞാൻ അയാളോട് പറഞ്ഞു, 'സാർ, ഞാൻ ബീച്ചിൽ പോകുമ്പോഴോ നീന്താൻ പോകുമ്പോഴോ ഇത് ധരിക്കുക. സിനിമയില്‍ ആവശ്യമാണെങ്കില്‍ ധരിക്കും. ഇപ്പോള്‍ എനിക്ക് ഇത് വേണ്ട, ഞാൻ അത് ധരിക്കില്ല' എന്ന് പറഞ്ഞു.

വസ്ത്രം കുറച്ച് ഫോട്ടോ എടുക്കേണ്ടെന്ന് ഞാന്‍ തീര്‍ത്തു പറഞ്ഞു. അയാള്‍ ദേഷ്യപ്പെട്ട് കുറേ കാര്യങ്ങള്‍ പറഞ്ഞു. എന്നാല്‍ അയാള്‍ അതിന് ശേഷം പറഞ്ഞ ഡയലോഗ് എനിക്ക് ഇപ്പോഴും ഓര്‍മ്മയുണ്ട്. 'കളിമണ്ണില്‍ കൈവയ്ക്കാതെ എങ്ങനെ ശില്‍പ്പം ഉണ്ടാക്കും' എന്ന്. എല്ലാവരുമല്ല, ചിലരുടെ മാനസികാവസ്ഥ അന്ന് അങ്ങനെയായിരുന്നു. ഞാൻ പിന്നീട് സിനിമയില്‍ കഴിവ് തെളിയിച്ചപ്പോള്‍ ഇതേ വ്യക്തി ഫോട്ടോ എടുക്കാന്‍ വന്നു 'നിങ്ങൾ ഒരു വലിയ താരമാകുമെന്ന് എനിക്കറിയാമായിരുന്നു' എന്ന് അയാള്‍ പറ‍ഞ്ഞു. ഞാന്‍ അയാളോട് മോശമായി പെരുമാറിയില്ല. അയാളുടെ അന്നത്തെ അവസ്ഥ അതായിരിക്കാം എന്ന് കരുതി. 

സഞ്ജയ് ലീല ബൻസാലിയുടെ ഹീരമാണ്ഡി: ദി ഡയമണ്ട് ബസാർ (2024) എന്ന സീരിസിലൂടെ ഒടിടി അരങ്ങേറ്റം ഈ വര്‍ഷം മനീഷ നടത്തിയിട്ടുണ്ട്. ഇന്ത്യ പാക് വിഭജനത്തിനു മുമ്പുള്ള ഒരു കഥയിൽ മല്ലികജാൻ എന്ന കഥാപാത്രത്തെയാണ് മനീഷ അവതരിപ്പിച്ചത്. സോനാക്ഷി സിൻഹ, അദിതി റാവു ഹൈദാരി, റിച്ച ചദ്ദ, ഷർമിൻ സെഗാൾ, ശേഖർ സുമൻ, അധ്യായൻ സുമൻ, ഫർദീൻ ഖാൻ തുടങ്ങിയവരും  സഞ്ജയ് ലീല ബൻസാലിയുടെ സീരിസില്‍ അഭനയിച്ചിരുന്നു. 

വിജയ് ചിത്രത്തില്‍ തിളങ്ങിയ മലയാളി നടി ഇനി രജനികാന്ത് ലോകേഷ് ചിത്രം കൂലിയില്‍

പൊരിവെയിലത്ത് പീഡിപ്പിച്ച് സംവിധായകന്‍; കോടികള്‍ നഷ്ടം, സൂര്യ ഉപേക്ഷിച്ച ചിത്രം; ഒടുവില്‍ ട്രെയിലര്‍ എത്തി

Latest Videos
Follow Us:
Download App:
  • android
  • ios