പാടാത്ത പൈങ്കിളി എന്ന സൂപ്പർഹിറ്റ് ഏഷ്യാനെറ്റ് പരമ്പരയിലൂടെ മലയാളികളുടെ മനംകവർന്ന താരമാണ് മനീഷ. ഒരുപക്ഷേ മനീഷയെന്ന പേരിനേക്കാൾ കൺമണിയെന്ന് പറഞ്ഞാലാകും ടെലിവിഷൻ പ്രേക്ഷകർക്ക് താരത്തെ അറിയുക. 

പാടാത്ത പൈങ്കിളി എന്ന സൂപ്പർഹിറ്റ് ഏഷ്യാനെറ്റ് പരമ്പരയിലൂടെ മലയാളികളുടെ മനംകവർന്ന താരമാണ് മനീഷ. ഒരുപക്ഷേ മനീഷയെന്ന പേരിനേക്കാൾ കൺമണിയെന്ന് പറഞ്ഞാലാകും ടെലിവിഷൻ പ്രേക്ഷകർക്ക് താരത്തെ അറിയുക. ടിക് ടോക്കിൽ നിന്ന് ടെലിവിഷനിലേക്കെത്തിയ താരം വളെര പെട്ടെന്നാണ് ആരാധകരുടെ സ്വന്തം കൺമണിയായി മാറിയത്.

ഒരു അനാഥ പെൺകുട്ടിയുടെ അതിജീവന കഥ പറയുന്ന പാടാത്ത പൈങ്കിളിയിൽ ശ്രദ്ധേയമായ വേഷമാണ് താരം അവതരിപ്പിക്കുന്നത്. ടിക് ടോക്ക് പോയെങ്കിലും മനീഷയുടെ പ്രകടനങ്ങൾ പ്രേക്ഷകരിലേക്കെത്തുന്നുണ്ട്. ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലുമൊക്കെയായി സജീവമാണ് മനീഷയിപ്പോൾ.

നിരന്തരം ഫോട്ടോഷൂട്ടുമായി എത്തുന്ന മനീഷയുടെ പുതിയ ഫോട്ടോഷൂട്ട് വീഡിയോ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. സിൽക്ക് ഡിസൈൻ സാരിയിൽ അതിമനോഹരമായ ചിരിയോടെ പച്ചപ്പുള്ള മൈതാനത്ത് നിന്നുള്ള വീഡിയോ ആണ് താരം പങ്കുവച്ചിരിക്കുന്നത്. വലിയ പ്രതികരണമാണ് പ്രേക്ഷകർ വീഡിയോക്ക് നൽകുന്നത്.

ഏഷ്യാനെറ്റിൽ കുറഞ്ഞ സമയത്തിനുള്ളിൽ പ്രേക്ഷകപ്രിയം നേടിയെടുത്ത പരമ്പരകളിൽ ഒന്നായിരുന്നു പാടാത്തപൈങ്കിളി. വ്യത്യസ്തതയുള്ള കഥാവതരണ രീതിയാണ് പാടാത്ത പൈങ്കിളിയെ മറ്റു പരമ്പകളില്‍ നിന്ന് വേറിട്ടു നിര്‍ത്തുന്നത്. 

View post on Instagram

പരമ്പരയില്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന താരങ്ങളെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരായിക്കഴിഞ്ഞു. കഥാപാത്രങ്ങളായ ദേവയും കണ്മണിയുമെല്ലാം പരമ്പരയുടെ ആരാധകരെ സംബന്ധിച്ച് അവരുടെ വീട്ടിലെ അംഗങ്ങളെപ്പോലെയാണ്. അടുത്തിടെ റേറ്റിങ്ങിൽ അഞ്ച് സ്ഥാനങ്ങളും നഷ്ടപ്പെട്ട പരമ്പര ഉടൻ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.