ജഡായുപ്പാറയുടെ സൗന്ദര്യത്തെക്കുറിച്ച് വാചാലയായി ഗായിക മഞ്ജരി. ജഡായുപ്പാറയില്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് മഞ്ജരിയുടെ കുറിപ്പ്. 

തിരുവനന്തപുരം: 'ഇതാണ് ദൈവത്തിന്‍റെ സ്വന്തം നാട്ടിലെ യഥാര്‍ത്ഥ അത്ഭുതം'... പറയുന്നത് മലയാളികളുടെ പ്രിയപ്പെട്ട ഗായിക മഞ്ജരിയാണ്. വിനോദസഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായ കൊല്ലം ജില്ലയിലെ ചടയമംഗലത്ത് സ്ഥിതി ചെയ്യുന്ന ജഡായുപ്പാറയെക്കുറിച്ചാണ് മഞ്ജരി പറയുന്നത്. അത്രത്തോളം മനോഹരമായ ജഡായുപ്പാറ എല്ലാവരും കണ്ടിരിക്കേണ്ട സ്ഥലമാണെന്നും മഞ്ജരി പറ‌ഞ്ഞു.

ജഡായുപ്പാറയില്‍ നിന്നുള്ള ചിത്രങ്ങള്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചു കൊണ്ടായിരുന്നു മഞ്ജരി സ്ഥലത്തെക്കുറിച്ച് വാചാലയായത്. ജഡായുപ്പാറ യഥാര്‍ത്ഥ അത്ഭുതമാണെന്നും ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ ഒരുപിടി നല്ല നിമിഷങ്ങളുമായി മാത്രമെ ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്ക് മടങ്ങാനാകൂ എന്നും മഞ്ജരി കുറിച്ചു.