വളരെ പെട്ടെന്ന് പ്രേക്ഷകർ ഏറ്റെടുത്ത പരമ്പരകളിലൊന്നായിരുന്നു കൗമുദി ടിവിയിൽ സംപ്രേഷണം ചെയ്യുന്ന അളിയൻസ്. 

ളരെ പെട്ടെന്ന് പ്രേക്ഷകർ ഏറ്റെടുത്ത പരമ്പരകളിലൊന്നായിരുന്നു കൗമുദി ടിവിയിൽ സംപ്രേഷണം ചെയ്യുന്ന അളിയൻസ്. ബിഗ് ബോസ് താരം മഞ്ജു പത്രോസ് പ്രധാന വേഷം കൈകര്യം ചെയ്യുന്ന പരമ്പരയിൽ അനീഷ് രവി, റിയാസ് നർമകല, സൌമ്യ ഭാഗ്യനാഥൻ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. 

പരിചയപ്പെടുത്തലുകളുടെ ആവശ്യമില്ലാത്ത താരമായി മാറിയ മഞ്ജു പത്രോസ് സോഷ്യൽ മീഡിയയിലും സജീവമാണ്. തന്റെ നിലപാടുകൾക്കൊപ്പം വിശേഷങ്ങളെല്ലാം തന്നെ താരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ അളിയൻസിൽ നാത്തൂൻ വേഷത്തിലെത്തുന്ന സൌമ്യ ഭാഗ്യനാഥിനൊപ്പമുള്ള ഒരു ഡാൻസ് വീഡിയോ പങ്കുവച്ചിരിക്കുകയാണ് താരം. നീല നിറത്തിലുള്ള ഒരേ മോഡൽ സാരിയാണ് ഇരുവരും ധരിച്ചിരിക്കുന്നത്. മീശമാധവനിലെ 'ചിങ്ങമാസം വന്നു ചേർന്നാൽ ' എന്ന് തുടങ്ങുന്ന ഗാനത്തിനാണ് ഇരുവരും ചുവടുവയ്ക്കുന്നത്.

View post on Instagram

അളിയൻമാരായ രണ്ടുപേരും അവരുടെ കുടുംബവും തമ്മിലുള്ള ഇണക്കങ്ങളുടെയും പിണക്കങ്ങളുടെയും യോജിപ്പുകളുടെയും കഥപറയുന്ന രസകരമായ പരമ്പരയാണ് അളിയൻസ്. സാധാരണക്കാരായ കുടുംബങ്ങളിലെ ചില നുറുങ്ങു തമാശകളും ചില വീട്ടുകാര്യങ്ങളും തന്മയത്തത്തോടെ അവതരിപ്പിക്കുന്ന പരമ്പര വലിയ സ്വീകാര്യതയാണ് സ്വന്തമാക്കിയത്. 

രാജേഷ് തളച്ചിറയാണ് പരമ്പര സംവിധാനം ചെയ്യുന്നത്. കനകൻ, ക്ലീറ്റസ് എന്നീ സുപ്രധാന കഥാപാത്രങ്ങളെ രസകരമായി അവതരിപ്പിക്കുന്നത് അനീഷ് രവി, റിയാസ് നർമകല എന്നിവരാണ്. പരമ്പരയിൽ തങ്കം എന്ന കഥാപാത്രമായാണ് മഞ്ജു പത്രോസ് എത്തുന്നത്. സൗമ്യ ഭാഗ്യനാഥൻ ലില്ലിക്കുട്ടിയായും എത്തുന്നു. സേതുലക്ഷ്മി, അക്ഷയ എന്നിവരാണ് യഥാക്രമം രത്നമ്മ, മുത്ത് തുടങ്ങിയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona