തിയറ്ററുകളിലും ​ഗംഭീര വരവേൽപ്പാണ് ​കാവാലയ്യായ്ക്ക് ലഭിക്കുന്നത്. 

മീപകാലത്ത് സോഷ്യൽ ലോകത്ത് തരംഗമായ പാട്ടാണ് 'കാവാലയ്യാ'. രജനികാന്ത് തകർത്തഭിനയിച്ച 'ജയിലർ' എന്ന ചിത്രത്തിലേതാണ് ​ഗാനം. ​സിനിമാ റിലീസിന് മുന്നെ പുറത്തുവന്ന ​ഗാനത്തിന് വൻ കാഴ്ചക്കാരെയാണ് സ്വന്തമാക്കാൻ ആയത്. തമന്നയുടെ ഐക്കോണിക് സ്റ്റെപ്പിന് ചുടുവച്ച് സാധാരണക്കാർ മുതൽ സിനിമാ താരങ്ങൾ വരെ എത്തി. ഇപ്പോഴിതാ എങ്ങും ജയിലർ തരം​ഗം മുഴങ്ങി കേൾക്കുന്നതിനിടെ കാവാലയ്യ ​ഗാനത്തിന് ചുവടുവച്ച് എത്തിയിരിക്കുകയാണ് മഞ്ജു പത്രോസ്. 

തമന്നയുടെ ഐക്കോണിക് സ്റ്റൈപ്, വളരെ സിമ്പിളായി മനോഹരമായി അവതരിപ്പിക്കുന്ന മഞ്ജുവിനെ വീഡിയോയിൽ കാണാം. ഒപ്പം സോന നായരും ഉണ്ട്. മഞ്ജു പത്രോസ് ആണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോ പുറത്തുവന്നതോടെ നിരവധി പേരാണ് കമന്റുകളുമായി രം​ഗത്തെത്തിയത്. ഇരുവരെയും സപ്പോർട്ട് ചെയ്യുന്നതിനൊപ്പം തന്നെ വിമർശന കമന്റുകളും പിന്നാലെ വന്നു.

'മഞ്ജു ചേച്ചി സൂപ്പർ, ഓവർ ആക്കാതെ വളരെ SIMPLE ആയിട്ട് ചെയ്തു. KEEP GOING, 2 പേരും പൊളിച്ച്, ആർക്കും കുറ്റപ്പെടുത്താൻ ഒന്നുമില്ല നല്ല രീതിയിൽ നന്നായി തന്നെ രണ്ടു ചേച്ചിമാരും ചെയ്തു... എന്നിട്ടും കൊറേ എണ്ണം ഇറങ്ങും ഓരോന്ന് പറയാൻ', എന്നിങ്ങനെ പോകുന്നു സപ്പോർട്ട് കമന്റുകൾ. പിന്നാലെ വന്ന വിമർശന കമന്റുകൾക്ക് ഉരുളയ്ക്ക് ഉപ്പേരി പോലെ മഞ്ജു മറുപടിയും നൽകുന്നുണ്ട്. 

'കൊട്ടംചുക്കാതി' എന്ന് പറഞ്ഞ് കളിയാക്കിയ ആൾക്ക് 'മെടിച്ചിട്ടുണ്ട് കൊണ്ടുവരാം', എന്നാണ് മറുപടി കൊടുത്തത്. 'ചളി വാരി എറിഞ്ഞു. രാവും പകലും പോലെ വ്യത്യാസം. തമന്ന എവിടെ', എന്ന് കമന്റിന് 'തമന്ന അടുത്ത പടത്തിൽ നിന്ന് ക്യാൻസൽ ചെയ്തു. എന്നെ എടുത്തിരിക്കുന്നത് ഇപ്പോ', എന്നാണ് മഞ്ജു നൽകിയ മറുപടി. 'ഇതൊക്കെ കാണുമ്പോൾ പൊക്കി എടുത്ത് തോളിൽ വച്ചു തുള്ളാൻ തോന്നുവാ', എന്ന കമന്റിന് 'ഇച്ചിരി വെയ്റ്റ് കൂടി കുറയ്ക്കട്ടെ..എന്നിട്ട് തുള്ളാം..അല്ലെങ്കില്‍ പൊക്കി എടുത്ത് നീ തോളിൽ വേക്കുമ്പോഴേക്കും താഴെ വീഴും..'എന്നാണ് മറുപടി നൽകിയത്. ഇത്തരത്തിൽ നിരവധി കമന്റുകൾ പോസ്റ്റിന് താഴെ വരുന്നുണ്ട്.

View post on Instagram

അതേസമയം, ഇപ്പോഴും കാവാലയ്യാ പാട്ട് തരം​ഗമാണ്. 128മില്യൺ വ്യൂവ്സ് ആണ് ​ഗാനത്തിന് ഇതുവരെ കിട്ടിയിരിക്കുന്നത്. അനിരുദ്ധിന്റെ സം​ഗീതത്തിന് ശില്പ റാവു ആണ് ശബ്ദം നൽകിയിരിക്കുന്നത്. അനിരുദ്ധും ​ഗാനം ആലപിക്കുന്നുണ്ട്. അരുൺരാജ് കാമരാജ് ആണ് വരികൾ എഴുതിയിരിക്കുന്നത്. തിയറ്ററുകളിലും ​ഗംഭീര വരവേൽപ്പാണ് ​ഗാനത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. 

മായികലോകം തീർക്കാൻ 'ക്രിഷ് 4', ബജറ്റ് 1000 കോടി അടുപ്പിച്ച് ! ഇത്തവണ വൻ സർപ്രൈസ്