സമൂഹമാധ്യമങ്ങളിൽ സജീവമായ മഞ്ജു പിള്ള സിനിമ വിശേഷങ്ങൾക്കൊപ്പം സ്വകാര്യ സന്തോഷങ്ങളും പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ പുതിയ വീടിന്റെ പാലുകാച്ചൽ ചടങ്ങിന്റെ വിശേഷങ്ങളാണ് മഞ്ജു പങ്കുവച്ചിരിക്കുന്നത്. 

കൊച്ചി: മലയാളത്തിലെ പ്രശസ്ത ടെലിവിഷന്‍-ചലച്ചിത്ര അഭിനേത്രിയാണ് മഞ്ജു പിള്ള. എസ് പി പിള്ളയുടെ പേരമകളാണ് താരം. സ്‌ക്കൂളില്‍ പഠിക്കുന്ന കാലത്ത് നാടകങ്ങളില്‍ സജീവമായിരുന്ന നടി പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ പ്രശസ്ത നാടക കര്‍ത്താവായ സൂര്യ കൃഷ്ണമൂര്‍ത്തിയുടെ സത്രീ പര്‍വം എന്ന നാടകത്തില്‍ അഭിനയിച്ചു. നാടകങ്ങളിലൂടെ സീരിയല്‍ രംഗത്തേക്ക് കടന്നു.സത്യവും മിഥ്യയും എന്ന സീരിയലില്‍ ആണ് ആദ്യമായി അഭിനയിക്കുന്നത്.

സമൂഹമാധ്യമങ്ങളിൽ സജീവമായ മഞ്ജു പിള്ള സിനിമ വിശേഷങ്ങൾക്കൊപ്പം സ്വകാര്യ സന്തോഷങ്ങളും പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ പുതിയ വീടിന്റെ പാലുകാച്ചൽ ചടങ്ങിന്റെ വിശേഷങ്ങളാണ് മഞ്ജു പങ്കുവച്ചിരിക്കുന്നത്. സെറ്റു സാരിയിൽ മുല്ലപ്പൂവൊക്കെ ചൂടി സുന്ദരിയായിട്ടാണ് മഞ്ജു പിള്ള വിഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമുള്ള ചടങ്ങിലെ താരം മഞ്ജു പിള്ളയുടെ മകൾ ദയ സുജിത്ത് ആണ്.

മഞ്ജു വലതുകാൽ വച്ച് വിളക്കുമായി വീട്ടിലേക്ക് പ്രവേശിക്കുന്നതും പാലു കാച്ചൽ ചടങ്ങ് നിർവഹിക്കുന്നതും മകൾ അമ്മയെ കെട്ടിപിടിച്ചുമ്മ വയ്ക്കുന്നതും മകൾക്ക് കാച്ചിയ പാൽ 'അമ്മ തന്നെ കോരി കൊടുക്കുന്നതും ഉൾപ്പെടെ മനോഹര ദൃശ്യങ്ങളാണ് മഞ്ജു പങ്കുവച്ച വിഡിയോയിൽ ഉള്ളത്. മനോരമായി ഇന്റീരിയർ ഒക്കെ ചെയ്തിരിക്കുന്ന ഒരു ഫ്ലാറ്റ് ആണ് മഞ്ജു വിന്റെ വിഡിയോയിൽ ഉള്ളത്. ഇൻസ്റ്റാഗ്രാമിൽ മഞ്ജു പങ്കുവച്ച വീഡിയോ നിമിഷ നേരം കൊണ്ടാണ് വൈറൽ ആയി മാറിയത്. നിരവധി താരങ്ങളും ആരാധകരുമാണ് മഞ്ജുവിന് ആശംസ പറഞ്ഞു എത്തിയിരിക്കുന്നത്.

View post on Instagram

സുജിത്തേട്ടൻ എവിടെ എന്ന് ചോദിക്കുന്ന ഒരു കമന്റിന് മറുപടിയായി ഷൂട്ട് എന്ന് മഞ്ജു പറഞ്ഞിരിക്കുകയാണ്. സിനിമാ സീരിയല്‍ നടന്‍ മുകുന്ദന്‍ മേനോനുമായിട്ടുള്ള ആദ്യ വിവാഹം വേർപെടുത്തിയ ശേഷമാണ് മഞ്ജു ഛായാഗ്രാഹകന്‍ സുജിത്ത് വാസുദേവനെ വിവാഹം ചെയ്തത്.

മോഹൻലാൽ തിരിച്ചെത്തുന്നു; പ്രതീക്ഷയുടെ പുതുവെളിച്ചമായി വിഷുവിന് ബിബി ഹൗസിൽ

'ഞാൻ വിക്രമാദിത്യനുമല്ല വേതാളവുമല്ല, ഐ ആം റിനോഷ്'; അഖിലിനിട്ട് താങ്ങി കൂൾ ബ്രോ !