ലയാളികളുടെ പ്രിയതാരമാണ് മഞ്ജുവാര്യർ. കലോത്സവ വേദിയിൽ നിന്ന് വെള്ളിത്തിരയിൽ എത്തിയ മഞ്ജു മലയാളി പ്രേക്ഷകർക്ക് മികച്ച ഒരുപിടി കഥാപാത്രങ്ങളായിരുന്നു നൽകിയത്. തുടക്കം കാലം മുതൽ സിനിമയിൽ തന്റേതായ കൈയ്യൊപ്പ് പതിപ്പിച്ച മഞ്ജു ഇപ്പോഴും വെള്ളിത്തിരയിൽ ശക്തമായ ചുവട് വെയ്പ്പു നടത്തുകയാണ്. മഞ്ജുവിന്റെ എല്ലാ ഉയരങ്ങൾക്കും ഒപ്പം നിന്നത് അമ്മ ഗിരിജ വാര്യർ ആണ്. ജീവിതത്തിൽ എന്നും പ്രചോദനമായ തന്റെ അമ്മയ്ക്ക് ജന്മദിനാശംസകൾ നേരുകയാണ് മഞ്ജു.

“എന്റെ സൂപ്പർസ്റ്റാറിന് ജന്മദിനാശംസകൾ. ഈ സ്ത്രീ എപ്പോഴും എന്നെ അത്ഭുതപ്പെടുത്തുന്നു, ജീവിതത്തിൽ പുതിയത് എന്തെങ്കിലും തുടങ്ങാൻ ഇനിയും വൈകിയിട്ടില്ലെന്ന് തെളിയിക്കുന്നു.,” എന്നാണ് മഞ്ജു കുറിക്കുന്നത്. ​ഗിരിജയുടെ ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. ഗിരിജാ വാര്യരുടെ മകൾ എന്നറിയപ്പെടുന്നതിനേക്കാൾ വലുതായി തനിക്കൊന്നുമില്ലെന്നും അഭിമാനമുണ്ടെന്നും മഞ്ജു കുറിക്കുന്നു.

മഞ്ജുവിൻ്റെ സോഷ്യൽ മീഡിയ കുറിപ്പ് ആരാധകരും ഏറ്റെടുത്തുകഴിഞ്ഞു. നിരവധി പേരാണ് ആശംസകളുമായി എത്തുന്നത്. 'ഒരായിരം ജന്മദിനാശംസകൾ അമ്മ ഒത്തിരി ഒത്തിരി ഇഷ്ടമാണ് ഈ അമ്മയെയും മോളെയും,ദൈവം അനുഗ്രഹിക്കട്ടെ' എന്നാണ് ഒരു ആരാധിക കുറിക്കുന്നത്.