ലയാളികളുടെ പ്രിയതാരങ്ങളാണ് പൂർണിമയും മഞ്ജു വാര്യരും. ഇരുവരും നല്ല സുഹൃത്തുക്കളുമാണ്. ഇപ്പോഴിതാ പൂർണിമയുടെ പിറന്നാൾ ദിനത്തിൽ ആശംസ നേരുകയാണ് മഞ്ജു വാര്യർ. മനോഹരമായ ചിത്രങ്ങൾക്കൊപ്പം രസകരമായ അടിക്കുറിപ്പാണ് മഞ്ജു ഷെയർ ചെയ്തിരിക്കുന്നത്. 

“പിറന്നാൾ ആശംസകൾ പൂ. നമുക്ക് പങ്കുവയ്ക്കാൻ ഒരുപാട് രഹസ്യങ്ങൾ ഉണ്ടെന്ന് ആളുകൾ കരുതുമെന്നാണ് എനിക്ക് തോന്നുന്നത്,” എന്നാണ് ചിത്രത്തോടൊപ്പം മഞ്ജു കുറിച്ചത്. ഇരുവരും ചെവിയിൽ എന്തോ സ്വകാര്യം പറയുന്നതായി ചിത്രങ്ങളിൽ കാണാം.

അഭിനയ രം​ഗത്ത് ഇപ്പോൾ അത്ര സജീവമല്ലെങ്കിലും ഇപ്പോഴും പ്രേക്ഷകരുടെ പ്രിയതാരം തന്നെയാണ് പൂർണിമ.അഭിനേത്രിക്ക് പുറമേ പ്രമുഖ ഫാഷൻ ഡിസൈനർ കൂടിയാണ് പൂർണിമ. അതുകൊണ്ട് തന്നെ ഫാഷൻ പ്രേമികൾ പലപ്പോഴും ഏറെ കൗതുകത്തോടെയാണ് പൂർണിമയുടെ ചിത്രങ്ങൾ കാത്തിരിക്കുന്നത്. പ്രളയസമയത്ത് ദുരിതത്തിലകപ്പെട്ട നെയ്ത്തുകാരെ പുനരുജ്ജീവിപ്പിക്കാന്‍ ‘സേവ് ദി ലൂം’ എന്ന കൂട്ടായ്മയും പൂർണിമ രൂപീകരിച്ചിരുന്നു.