തെലുങ്കു ,തമിഴ്, കന്നടി തുടങ്ങിയ ഭാഷകളിലെല്ലാം നായികയായി തിളങ്ങിയ താരത്തിന്‍റെ  36 -മത്തെ പിറന്നാളായിരുന്നു ഇന്ന്. 

തെന്നിന്ത്യയുടെ പ്രിയ നായികയാണ് തൃഷ കൃഷ്ണന്‍. വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞാലും ആരാധകര്‍ക്ക് എന്നും പ്രിയപ്പെട്ട നായിക. നിവിന്‍ പോളി നായകനായി എത്തിയ ഹേയ് ജൂഡിലൂടെ താരം മലയാളത്തിലും തിളങ്ങി. നിരവധി ഭാഷകളില്‍ സൂപ്പര്‍ സ്റ്റാറുകളുടെ നായികയായി തിളങ്ങിയ താരം 96 അടക്കം ഒരുപിടി വിജയചിത്രങ്ങളുമായി വീണ്ടും ആരാധകരുടെ പ്രിയം പിടിച്ചെടുക്കുകയാണ്.

Add Asianetnews as a Preferred SourcegooglePreferred

താരത്തിന്‍റെ 36 -മത്തെ പിറന്നാളായിരുന്നു ഇന്ന്. നിരവധിപ്പേരാണ് താരത്തിന് പിറന്നാള്‍ ആശംസകളുമായി സോഷ്യല്‍ മീഡിയയിലടക്കം എത്തിയത്. അതിനിടെ താരത്തിനോട് വിവാഹാഭ്യര്‍ത്ഥന നടത്തിയിരിക്കുകയാണ് നടി ചാര്‍മി കൗര്‍. ട്വിറ്ററിലൂടെയാണ് താരത്തിന്‍റെ വിവാഹാഭ്യര്‍ത്ഥന. 

Scroll to load tweet…

'ബേബി ഞാന്‍ നിന്നെ സ്നേഹിക്കുന്നു. നമുക്ക് വിവാഹം കഴിക്കാം. ഇപ്പോള്‍ അത് അനുവദനീയമാണെന്നായിരുന്നു' താരം ട്വീറ്റ് ചെയ്തത്. തൃഷയ്ക്കൊപ്പമുള്ള ചിത്രവും ചാര്‍മി പോസ്റ്റ് ചെയ്തതിരുന്നു. ഏതായാലും താരത്തിന്‍റെ ട്വീറ്റിന് നന്ദിയറിച്ച് തൃഷയും രംഗത്തെത്തിയിട്ടുണ്ട്.