ഒരു കാലത്ത് ബോളിവുഡിലെ മുൻനിര താരവും ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയ നടിയുമായിരുന്നു ഇവര്‍. സിനിമയിൽ സജീവമല്ലെങ്കിലും, റെഡ് ചില്ലീസ് ഗ്രൂപ്പിന്‍റെ സഹസ്ഥാപകയും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റെ സഹ ഉടമ

മുംബൈ: ഇന്ത്യന്‍ സിനിമയിലെ ഏറ്റവും സമ്പന്നയായ നടി ആരാണ്. ഒരു കാലത്ത് ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയ നടിയാണ് ഇത്. മലയാളത്തില്‍ അടക്കം സാന്നിധ്യം അറിയിച്ച താരം എന്നാല്‍ ഇപ്പോള്‍ സിനിമ രംഗത്ത് സജീവമല്ല. ഒരു കാലത്ത് ബോളിവുഡിലെ മുന്‍നിര താരമായിരുന്നു ജൂഹി ചൗളയാണ് ഈ നടി. 

1984-ൽ മിസ് ഇന്ത്യ കിരീടം നേടിയതിന് ശേഷമാണ് ജൂഹി ചൗള തന്‍റെ ബോളിവുഡ് അരങ്ങേറ്റം കുറിച്ചത്. 1986-ൽ ധർമേന്ദ്ര, സണ്ണി ഡിയോൾ, ശ്രീദേവി അഭിനയിച്ച സുൽത്താനത്ത് എന്നീ ചിത്രങ്ങളിലെ ചെറിയ വേഷത്തില്‍ നടി ബിഗ് സ്ക്രീനിൽ അരങ്ങേറ്റം കുറിച്ചു. കരൺ കപൂറിന്‍റെ അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു ഇത്.

സുൽത്താനത്തിന് രണ്ട് വർഷത്തിന് ശേഷം ജൂഹി ചൗള റൊമാന്‍റി ചിത്രം ഖയാമത്ത് സെ ഖയാമത് തക്കിൽ അഭിനയിച്ചു. ആമിർ ഖാന്‍റെ ബോളിവുഡ് അരങ്ങേറ്റമായിരുന്നു ഈ ചിത്രം ഇത് ജൂഹിയുടെ കരിയറില്‍ ഒരു വഴിത്തിരിവായി. ഈ ചിത്രത്തിന്‍റെ വന്‍ വിജയത്തിന് ശേഷം ജൂഹി ലൂത്തേരെ, ഐന, ദർ, ഹം ഹേ രാഹി പ്യാർ കേ, ഇഷ്‌ക്, ദീവാന മസ്താന, യെസ് ബോസ് തുടങ്ങി നിരവധി വിജയ ചിത്രങ്ങളിൽ അഭിനയിച്ചു.

മലയാളത്തില്‍ മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിച്ച ഹരികൃഷ്ണന്‍സിലും നായികയായി എത്തിയിരുന്നു ജൂഹി ചൗള. 2000 മുതൽ നായിക എന്നതിനപ്പുറമുള്ള വേഷങ്ങള്‍ ജൂഹി ചെയ്യാന്‍ തുടങ്ങി ജങ്കാർ ബീറ്റ്‌സ് (2003), 3 ദീവാരിൻ (2003), മൈ ബ്രദർ നിഖിൽ (2005), ഐ ആം (2011), ഗുലാബ് ഗാംഗ് (2014) എന്നീ ചിത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു. എന്നാല്‍ ഈക്കാലത്ത് സിനിമയ്ക്ക് പുറത്ത് ബിസിനസില്‍ സജീവമായിരുന്നു ജൂഹി ചൗള. 

അഭിനയത്തിന് പുറമെ ജൂഹിക്ക് ഒന്നിലധികം വരുമാന മാർഗങ്ങളുണ്ട്. ഷാരൂഖ് ഖാന്‍റെ കീഴിലുള്ള ഫിലിം പ്രൊഡക്ഷൻ കമ്പനിയായ റെഡ് ചില്ലീസ് ഗ്രൂപ്പിന്‍റെ സഹസ്ഥാപകയാണ് ജൂഹി. എസ്ആർകെയ്‌ക്കൊപ്പം ഐപിഎൽ ക്രിക്കറ്റ് ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റെ സഹ ഉടമയാണ് അവർ. റിയൽ എസ്റ്റേറ്റിലും മറ്റ് ബിസിനസുകളിലും ജൂഹി നിക്ഷേപം നടത്തിയിട്ടുണ്ട്. 

ജൂഹിക്കും ഭർത്താവ് ജയ് മേത്തയ്ക്കും മുംബൈയിലും പോർബന്തറിലും ആഡംബര ഭവനങ്ങളുണ്ട്. മുംബൈയിൽ ഗുസ്‌റ്റോസോ, റൂ ഡു ലിബാൻ എന്നിവയുൾപ്പെടെയുള്ള ഫൈൻ-ഡൈനിംഗ് റെസ്റ്റോറന്‍റുകളും അവർക്കുണ്ട്. റിപ്പോർട്ടുകൾ പ്രകാരം 2024ൽ ജൂഹി ചൗളയുടെ ആസ്തി 4,600 കോടി രൂപയായിരുന്നു. ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ നടിയായാണ് ജൂഹിയെ വിശേഷിപ്പിക്കുന്നത്. 

ഷാരൂഖിനൊപ്പം കൊല്‍ക്കത്തയുടെ മത്സരം കണ്ടാല്‍ ശരിയാകില്ല; കാരണം വ്യക്തമാക്കി കെകെആര്‍ സഹ ഉടമ ജൂഹി ചൗള

ഒരുങ്ങുന്നത് ബിഗ് ബജറ്റില്‍; 'സുമതി വളവ്' ചിത്രീകരണം പുരോഗമിക്കുന്നു