യൂട്യൂബർ മിഥുൻ (മീത്ത്) വിവാഹത്തിന് മുൻപ് തനിക്ക് 25 ലക്ഷം രൂപയുടെ കടമുണ്ടായിരുന്നെന്ന് വെളിപ്പെടുത്തി. ഭാര്യ റിതുഷ ലോണെടുത്ത് സഹായിച്ചതുകൊണ്ടാണ് വിവാഹം നടന്നത്. കടത്തിന്റെ പേരിൽ പൊതുമധ്യത്തിൽ അപമാനിക്കപ്പെട്ടെന്നും മിഥുന്‍.

സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് ഏറെ സുപരിചിതരായ യുട്യൂബേഴ്സ് ആണ് മീത്ത് മിറി കപ്പിൾസ്. മിഥുന്‍, റിതുഷ എന്നിങ്ങനെയാണ് യഥാർത്ഥ പേരുകളെങ്കിലും സോഷ്യൽ മീഡിയയിലെ പേരിലൂടെയാണ് ഇവർ അറിയപ്പെടുന്നത്. അടുത്തിടെ സ്വന്തമായൊരു മനോഹര വീട് പണിത ഇവർ ഒരുകാലത്ത് ഏറെ കഷ്ടപ്പെട്ടിരുന്നവരാണ്. അവിടെ നിന്നും ഇവിടം വരെ എത്തിയിട്ടുണ്ടെങ്കിൽ അത് മീത്ത് മിറിയുടെ കഠിന പരിശ്രമങ്ങളാണെന്ന കാര്യത്തിൽ തർക്കമില്ല. റിതുഷയെ വിവാഹം കഴിക്കുന്നതിന് മുൻപ് തനിക്ക് 25 ലക്ഷം രൂപ കടം ഉണ്ടായിരുന്നുവെന്ന് പറയുകയാണ് മിഥുൻ. വിവാഹത്തിന് റിതുഷയാണ് തനിക്ക് നാല് ലക്ഷം രൂപ ലോൺ എടുത്ത് നൽകിയതെന്നും അല്ലായിരുന്നുവെങ്കിൽ അവളുടെ കയ്യും പിടിച്ച് ഓടേണ്ടി വരുമായിരുന്നുവെന്നും മിഥുൻ പറയുന്നു. ഒപ്പം കടത്തിന്റെ പേരിൽ ആളുകളുടെ മുന്നിൽ വച്ച് നേരിട്ട അപമാനത്തെ കുറിച്ചും മിഥുൻ തുറന്നു പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

"മനുഷ്യന്‍ എന്നത് വൃത്തികെട്ടൊരു ജീവിയാണ്. എത്ര പണം കിട്ടിയാലും മതിയാവില്ല. പണക്കാര്‍ ആയിക്കഴിഞ്ഞാലാണ് സമാധാനക്കേട്. പണം കൂടുമ്പോള്‍ അങ്ങനത്തെ അവസ്ഥയായിരിക്കും. പണം കൊണ്ട് ചെയ്യാന്‍ എന്താണുള്ളത് ഇത്രയ്ക്ക്. അതായത് കുറേ പണം ആയിക്കഴിഞ്ഞാല്‍ എവിടെ ചെലവാക്കും? എന്തിന് ചെലവാക്കും? വെറുതെ ഒരാള്‍ക്ക് കൊടുത്താല്‍ പല ആവശ്യങ്ങളുമായി വേറെ കുറേ ആള്‍ക്കാര്‍ വരും. ചിലര്‍ പറയും അവര്‍ക്കാണെന്ന് ചിലര്‍ പറയും അവരെക്കാള്‍ അര്‍ഹര്‍ മറ്റേയാളാണെന്ന്. അതൊക്കെ ആലോചിച്ച് ഭയങ്കര സ്ട്രെസ് ആവും. ഞങ്ങള്‍ എന്തായാലും അത്രയും വലിയ പണക്കാരൊന്നും ആയിട്ടില്ല.പണം അല്ല ഞങ്ങളുടെ സ്വപ്നം. വേറെ എന്തൊക്കെയോ സ്വപ്നങ്ങളാണ്", എന്ന് മിഥുൻ പറയുന്നു. മൂവി വേൾഡ് മീഡിയയോട് ആയിരുന്നു മിഥുന്റെ പ്രതികരണം.

"പണ്ട് എനിക്ക് ഭയങ്കരമായ ലോണുണ്ടായിരുന്നു. കല്യാണം കഴിക്കുമ്പോള്‍ 25 ലക്ഷത്തിന് മുകളില്‍ എനിക്ക് കടം ഉണ്ടായിരുന്നു. അത്രയും ലോണുണ്ടായിരുന്നു. കല്യാണത്തിന് നാല് ലക്ഷം രൂപ ലോണെടുത്ത് തന്നത് മിറിയാണ്. അതുകൊണ്ട് വൃത്തിയായി കല്യാണം നടന്നു. ഇല്ലെങ്കില്‍ ഇവളുടെ കയ്യും പിടിച്ച് ഞാന്‍ ഓടേണ്ടി വന്നേനെ. ലോണുകളെല്ലാം ക്ലോസ് ചെയ്ത് ചെയ്ത് വന്നപ്പോള്‍ ഇനി ഒന്ന് കാല് നീട്ടി ഇരിക്കാം എന്ന ആശ്വാസത്തിലെത്തിയത്. അമ്മയേയും അപ്പയേയും രക്ഷപ്പെടുത്തി. വീടിന്‍റെ ലോണെന്നും ഏകദേശം സെറ്റായി വരുന്നു. ആരും വന്ന് ചോദിക്കില്ലല്ലോ", എന്നും മിഥുൻ പറഞ്ഞു.

മോശം അനുഭവത്തെ കുറിച്ച് മിഥുൻ പറഞ്ഞത് ഇങ്ങനെ, "ഞങ്ങളുടെ കല്യാണം കഴിഞ്ഞ സമയത്ത് ഒരു ബന്ധുവിന്‍റെ വിവാഹത്തിന് പോയി. അവിടെ വച്ച് ഒരാള്, കല്യാണമൊക്കെ കഴിഞ്ഞു. ബങ്കില്‍ ലൊണൊക്കെ ഉണ്ട്. ഇഎംഐ ഉണ്ട് കുറേക്കാലമായി അടയ്ക്കാതെ മുങ്ങി നടക്കുന്നത് കണ്ടിട്ടുണ്ട്. പെട്ടെന്ന് അടച്ച് തീര്‍ത്തേക്കെന്ന്. ഒത്തിരി ആളുകള്‍ക്ക് മുന്നിലാണ് അത് പറയുന്നത്. ഒരു ചാട്ടവാറെടുത്ത് പത്താളുടെ മുന്നില്‍ വച്ച് അടിക്കുന്നത് പോലെ തോന്നി. കരച്ചിലല്ല അപ്പോൾ ഉണ്ടായത്. ഒരു വേദന. ആകാശദൂത് സിനിമ കാണുമ്പോള്‍ തൊണ്ടയില്‍ നിന്നൊരു വേദന വരും. ആ ഒരു വേദന എനിക്കന്ന് വന്നു. അത്രയ്ക്കും വിഷമമായി പോയി".

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming