ടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിന്റെ ജന്മദിനമാണ് ഇന്ന്. രാവിലെ തന്നെ അദ്ദേഹത്തിന് ആശംസകളുമായി അടുത്ത സുഹൃത്തുക്കളും സിനിമയിലെ സഹപ്രവര്‍ത്തകരുമെത്തി. ഇപ്പോഴിതാ രസകരമായ കുറിപ്പുമായാണ് മിഥുൻ മാനുവൽ തോമസ് അദ്ദേഹത്തിന് ആശംസകൾ നേർന്നത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മിഥുൻ, വിജയ് ബാബുവിന് പിറന്നാൾ ആശംസകൾ നേർന്നിരിക്കുന്നത്.

'ഹാപ്പി പുറന്തനാൾ മിസ്റ്റർ ആട്മാൻ..!! സന്തോഷസൂചകമായി ഒരു സർബത്ത് ആയാലാ..!!'; മിഥുൻ മാനുവൽ  കുറിച്ചത്. 

ആട് എന്ന സിനിമയ്ക്ക് വേണ്ടിയാണ് മിഥുൻ മാനുവൽ തോമസും വിജയ് ബാബുവും ആദ്യമായി ഒന്നിക്കുന്നത്. ചിത്രത്തിൽ നിർമ്മാണത്തിന് പുറമേ ആടിൽ ഒരു വേഷവും വിജയ് ബാബു ചെയ്തു. സർബത്ത് ഷമീർ എന്ന ആ കഥാപാത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona