സിനിമാ നടന്‍ എന്നതിലുപരിയായി മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മിഥുന്‍ രമേഷ്. സീരിയല്‍ മേഖലയില്‍ നിന്നുമാണ് മിഥുന്‍ സിനിമയിലെത്തുന്നത്. മോഹന്‍ലാല്‍ നായകനായ ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ എന്ന സിനിമയിലെ ശ്രദ്ധിക്കപ്പെട്ട വേഷം കൈകാര്യം ചെയ്തിനുശേഷം, മലയാള സിനിമയില്‍ മിഥുന്‍ സജീവമായിരുന്നു. എന്നാല്‍ നടന്‍ എന്നതിനേക്കാള്‍ മിഥുനെ ജനഹൃദയങ്ങളില്‍ സ്ഥാപിച്ചത് അവതാരകനായിട്ടാണ്. മനോഹരമായ ചിരിയും, മൃദുവായ സംസാരവുമാണ് മിഥുനെ നെഞ്ചിലേറ്റാന്‍ കാരണമെന്നാണ് ആരാധകര്‍ പറയുന്നത്. താരം പങ്കുവച്ച പുതിയ ചിത്രവും ക്യാപ്ഷനുമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

'ഒരു ബാര്‍ബേറിയന്‍ കലാസൃഷ്ടിയെന്നാണ്' പുതിയ ഹെയര്‍കട്ട് പങ്കുവച്ചുകൊണ്ട് മിഥുന്‍ കുറിച്ചിരിക്കുന്നത്. പ്രാകൃത കലാസൃഷ്ടിയെന്നാണ് മിഥുന്‍ പറയാതെ പറയുന്നതെങ്കിലും, ഇത് ഏറ്റവും പുതിയ ഹെയര്‍കട്ടാണല്ലോയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. നിരവധി ആളുകളാണ് മിഥുന്റെ ചിത്രത്തിന് കമന്റുമായെത്തിയിരിക്കുന്നത്. ലുക്കിംഗ് ഗുഡ് ബ്രോ എന്നാണ് വിജയ് യേശുദാസ് ചിത്രത്തിന് കമന്റ് ചെയ്തിരിക്കുന്നത്. കൂടാതെ വീണ നായര്‍, സുരഭി ലക്ഷ്മി തുടങ്ങിയവരും ചിത്രത്തിന് കമന്റുമായെത്തിയിട്ടുണ്ട്. മനോഹരമായിട്ടുണ്ടെന്നാണ് മിക്കവരും ചിത്രത്തിന് കമന്റ് ചെയ്യുന്നത്.

ദുബായിലേക്ക് താമസം മാറിയ താരം ദുബായ് ഹിറ്റ് എഫ്.എമ്മിലൂടെയാണ് വീണ്ടും പ്രേക്ഷകര്‍ക്കിടയിലേക്ക് ശബ്ദമായെത്തുന്നത്, അവിടെനിന്നുമാണ് മിഥുന്‍ കോമഡി ഉത്സവത്തിന്റെ അവതാരകനായെത്തുന്നതും. ചുരുങ്ങിയകാലം കൊണ്ടുതന്നെ മലയാളികളുടെ പ്രിയപ്പെട്ട അവതാരകനാകാന്‍ മിഥുന് കഴിഞ്ഞു. മിഥുന്‍ മാത്രമല്ല ഭാര്യ ലക്ഷ്മിയും മകള്‍ തന്‍വിയും ടിക് ടോക്കിലൂടെ ആരാധകര്‍ക്ക് പ്രിയംങ്കരാണ്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Mithun (@rjmithun)