നടനെന്നതിനേക്കാളുപരിയായി മിഥുനെ ജനഹൃദയങ്ങളില്‍ സ്ഥാപിച്ചത് മിനിസ്‌ക്രീന്‍ അവതാരകന്‍ എന്ന രീതിയിലായിരുന്നു. സോഷ്യല്‍മീഡിയയില്‍ സജീവമായ മിഥുന്‍ കഴിഞ്ഞ ദിവസം പങ്കുവച്ച ചിത്രങ്ങളാണിപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

സിനിമാ താരം എന്നതിലുപരിയായി മലയാളികളികള്‍ക്ക് പ്രിയപ്പെട്ട താരമാണ് മിഥുന്‍ രമേഷ്. സീരിയലുകളിലൂടെ സിനിമയിലേക്കെത്തിയ മിഥുന്‍ ചെറുപ്പം മുതല്‍ക്കേതന്നെ മലയാള സിനിമയില്‍ സജീവമായിരുന്നു. എന്നാല്‍ നടനെന്നതിനേക്കാള്‍ താരത്തെ മലയാളികള്‍ ജനഹൃദയങ്ങളില്‍ സ്ഥാപിച്ചത് മിനിസ്‌ക്രീന്‍ അവതാരകന്‍ എന്ന രീതിയിലായിരുന്നു. ദുബായിലേക്ക് താമസംമാറിയ താരം ദുബായ് ഹിറ്റ് എഫ്എമ്മിലൂടെയാണ് പ്രേക്ഷകര്‍ക്കിടയിലേക്ക് ശബ്ദമായെത്തിക്കൊണ്ടിരിക്കുന്നത്. അതിനിടയിലാണ് കോമഡി ഉത്സവത്തിന്റെ അവതാരകനായെത്തുന്നതും. ചുരുങ്ങിയകാലം കൊണ്ടുതന്നെ മലയാളികളുടെ പ്രിയപ്പെട്ട അവതാരകനാകാന്‍ മിഥുന് കഴിഞ്ഞു. മിഥുന്‍ മാത്രമല്ല ഭാര്യ ലക്ഷ്മിയും മകള്‍ തന്‍വിയുമെല്ലാം സോഷ്യല്‍മീഡിയയിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരാണ്.

സോഷ്യല്‍ മീഡിയയില്‍ സജീവമായ മിഥുന്‍ കഴിഞ്ഞ ദിവസം പങ്കുവച്ച ചിത്രങ്ങളാണിപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. കോട്ടും സ്യൂട്ടുമണിഞ്ഞ് മരണമാസ് ലുക്കിലുള്ള ചിത്രങ്ങളാണ് മിഥുന്‍ 'സ്യൂട്ട് സ്ഥിരമാക്കിയാലോ, ഇച്ചിരി മെനയായിട്ടുണ്ടല്ലേ' എന്ന ക്യാപ്ഷനോടെ പങ്കുവച്ചത്. നിരവധി ആളുകളാണ് മിഥുന്റെ പുതിയ ലുക്കിനെ അഭിനന്ദിച്ചുകൊണ്ട് കമന്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം, കോട്ടിട്ടാല്‍ അല്‍പം തടി കുറഞ്ഞതുപോലെയുണ്ടല്ലേ, എന്ന ക്യാപ്ഷനോടെ മിഥുന്‍ പങ്കുവച്ച ചിത്രത്തിനും മികച്ച പ്രതികരണം ലഭിച്ചിരുന്നു. 

കഴിഞ്ഞ ലോക്ഡൗണിലായിരുന്നു മിഥുന്‍ ആരോഗ്യ സംരക്ഷണത്തിലേക്ക് തിരിഞ്ഞത്. സൈക്ലിംങില്‍ തുടങ്ങി പിന്നീട് ജിമ്മിലേക്ക് ചേക്കേറിയ മിഥുന്‍ തന്റെ തടിയെല്ലാം മാറ്റി, മീഡിയം സ്ലിം കോമളനായിട്ടാണുള്ളത്. അതുകൊണ്ടുതന്നെ, 'മുറിവേറ്റ ജിമ്മന്റെ ശ്വാസം ഗര്‍ജനത്തേക്കാള്‍ ഭയാനകമായിരുന്നു' എന്നാണ് രമേഷ് പിഷാരടി ചിത്രത്തിന് കമന്റ് ചെയ്തിരിക്കുന്നത്.

View post on Instagram