മിനിസ്‌ക്രീന്‍ പ്രേക്ഷകരെ ഏറ്റവും ചിരിപ്പിച്ച താരജോഡികളില്‍ മുന്‍പന്തിയിലാണ് ലോലിതനെയും മണ്ഡോദരിയും, അഥവാ ശ്രീകുമാറും സ്‌നേഹയും. അഭിനേതാക്കളായ സ്നേഹയുടെയും ശ്രീകുമാറിന്റെയും വിവാഹം ഇരുവരുടെയും ആരാധകര്‍ ഏറെ ആഹ്ളാദത്തോടെയായിരുന്നു ഏറ്റെടുത്തത്. ജനപ്രിയ ടെലിവിഷന്‍ പരമ്പരയായ 'മറിമായ'ത്തിലെ 'ലോലിതനും' 'മണ്ഡോദരി'യും ജീവിതത്തില്‍ ഒരുമിക്കുന്ന വിശേഷം സോഷ്യല്‍ മീഡിയ ആഘോഷമാക്കുകയും ചെയ്തു.

വിവാഹശേഷം സോഷ്യല്‍ മീഡിയയിലെ ഇരുവരുടെയും പോസ്റ്റുകള്‍ക്കും ചിത്രങ്ങള്‍ക്കുമൊക്കെ ആരാധകരുടെ വലിയ പിന്തുണയാണ് ലഭിക്കുന്നത്. ആരാധകരുമായി നിരന്തരം സംസാരിക്കാനും ഇരുവരും സമയം കണ്ടെത്താറുണ്ട്. കഴിഞ്ഞദിവസം ഇരുവരും ചേര്‍ന്ന് പങ്കുവച്ച ഫോട്ടോയാണിപ്പോള്‍ ആരാധകരുടെ ചര്‍ച്ചയാകുന്നത്.

ക്യാമറ നോക്കി ചിരിക്കുന്ന ശ്രീകുമാറും, ചിരിക്കുന്ന ശ്രീകുമാറിനെ നോക്കിനില്‍ക്കുന്ന സ്‌നേഹയുമാണ് ചിത്രത്തിലുള്ളത്. ഒരുപാട് ആളുകളാണ് ഇരുവര്‍ക്കും പ്രണയാശംസകളുമായെത്തുന്നത്. സ്‌നേഹയുടെ നോട്ടത്തില്‍ പ്രണയം, കരുതല്‍ എല്ലാമുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്.

ലോക്ക്ഡൗണ്‍കാലത്ത് ഇരുവരും പങ്കുവച്ച ഒരുപുഷ്പം മാത്രമെന്‍ പൂങ്കുലയില്‍ നിര്‍ത്താം ഞാന്‍ എന്ന നൃത്താവിഷ്‌ക്കാരവും ആരാധകര്‍ ഏറ്റെടുത്തിരുന്നു. സ്‌നേഹയുടെ നൃത്തം ആരാധകര്‍ പല തവണ കണ്ടിട്ടുണ്ടെങ്കിലും, ഇരുവരും ഒന്നിച്ചുള്ള നൃത്താവിഷ്‌ക്കാരം ഇരു കയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചത്.

 
 
 
 
 
 
 
 
 
 
 
 
 

,😍😍 @s.psreekumar #marimayam #mandothari #lolithan #kairalitv #shoot

A post shared by Sneha Sreekumar (@sreekumarsneha) on Jun 11, 2020 at 2:38am PDT