നമ്മുടെ നാടിന് വേണ്ടി, ഇത്രയെങ്കിലും ചെയ്യേണ്ടെ എന്നാണ് താരം ചോദിക്കുന്നത്

വാനമ്പാടി പരമ്പരയിലെ നിര്‍മ്മല എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഉമാനായര്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരമാണ്. തനതായ അഭിനയ മികവുകൊണ്ടും, സ്വതസിദ്ധമായ അഭിനയശൈലികൊണ്ടുമാണ് ഉമാനായര്‍ പ്രേക്ഷകഹൃദയം കീഴടക്കുന്നത്. വാനമ്പാടിയിലെ നിര്‍മ്മല എന്ന കഥാപാത്രം മാത്രം മതി ഉമാനായരുടെ അഭിനയപാടവം മനസിലാക്കാന്‍.

സോഷ്യല്‍ മീഡിയയില്‍ അത്രകണ്ട് സജീവമല്ലെങ്കിലും, തന്റെ വിശേഷങ്ങളെല്ലാംതന്നെ ഉമ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോളിതാ തന്റെ ഏറ്റവും പുതിയ ചിത്രം ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുകയാണ് താരം. ഗ്രേ കളര്‍ ചുരിദാറില്‍ സുന്ദരിയായാണ് ഉമയുടെ പുതിയ ചിത്രം. പരമ്പരയിലും, സാധാരണയായും സാരി വേഷങ്ങളില്‍ മാത്രം എത്താറുള്ള ഉമാ നായരുടെ പുതിയ ചിത്രം ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.

View post on Instagram

ടിക് ടോക്കില്‍ സജീവമായിരുന്ന ഉമ ടിക് ടോക് നിരോധിച്ചപ്പോള്‍ത്തന്നെ ആപ്പ് അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന്റെ സ്‌ക്രീന്‍ഷോട്ടും പങ്കുവച്ചിരുന്നു. ടിക് ടോക് ഉപേക്ഷിച്ചതിന്റെ ആഘോഷമാണോ പുത്തന്‍ ലുക്കെന്നാണ് ആരാധകര്‍ താരത്തോട് ചോദിക്കുന്നത്. ടിക് ടോക് അണ്‍ ഇന്‍സ്റ്റാള്‍ ചെയ്തത് മണ്ടത്തരമായി എന്ന ആരാധകന്റെ കമന്റിന്, നമ്മുടെ നാടിന് വേണ്ടി, ഇത്രയെങ്കിലും ചെയ്യേണ്ടെ എന്നാണ് താരം ചോദിക്കുന്നത്.